×

പെര്‍മിറ്റ് റദ്ദാക്കുമെന്ന ഭീഷണി ഏറ്റു; സമരം നാലാം ദിവസം പിന്നിട്ടപ്പോള്‍ പല സ്ഥലങ്ങളിലും സ്വകാര്യ ബസുകള്‍ ഓടി തുടങ്ങി

തിരുവനന്തപുരം: പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞതോടെ സ്വകാര്യ ബസ് സമരത്തിന്റെ നാലാം ദിവസം പല സ്ഥലങ്ങളിലും ബസുകള്‍ ഓടി തുടങ്ങി. തിരുവനന്തപുരത്തും മറ്റുചില ഒറ്റപ്പെട്ട സ്ഥലങ്ങളിലുമാണ് സര്‍വീസ് തുടങ്ങിയിരിക്കുന്നത്. ഈ ബസുകള്‍ ഇന്ന് രാവിലെ മുതല്‍ നിരത്തുകളിലുണ്ട്.

സമരം നടത്തുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുമെന്നും കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതോടെയാണ് പല ബസുകളും നിരത്തിലിറങ്ങിയത്. പെര്‍മിറ്റ് റദ്ദാക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെടും. ഇതു സംബന്ധിച്ച്‌ ഗതാഗത കമ്മിഷണര്‍ ആര്‍ടിഒമാര്‍ക്കു നിര്‍ദ്ദേശം നല്‍കി.

ബസ് പിടിച്ചെടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ ഗതാഗത കമ്മിഷണറോടു നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതിനിടെ ബസുടമകള്‍ക്ക് നോട്ടിസ് നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top