×

പതിമൂന്ന് മന്ത്രിമാരെത്തിയില്ല; യോഗം ചേരാനാകാതെ മന്ത്രിസഭ

തിരുവനന്തപുരം:മന്ത്രിസഭ ചോരാനുള്ള ക്വാറം തികയാത്തതിനെതുടര്‍ന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരാനാകാതെ പിരിഞ്ഞു. ആറ് മന്ത്രിമാര്‍ മാത്രമാണ് ഇന്ന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. സിപിഐ മന്ത്രിമാര്‍ ആരുംതന്നെ യോഗത്തില്‍ പങ്കെടുത്തില്ല. ഇതേത്തുടര്‍ന്ന് മന്ത്രിസഭാ യോഗം തിങ്കളാഴ്ച ചേരും.

കാലാവധി തീര്‍ന്ന ഓര്‍ഡിനന്‍സുകള്‍ നീട്ടുന്നതിനുള്ള ശുപാര്‍ശകളെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചിരുന്നത്. മൊത്തം മന്ത്രിമാരില്‍ മൂന്നിലൊന്ന് പേര്‍ എത്തിയാല്‍ മാത്രമേ യോഗം ചേരാന്‍ സാധിക്കുകയുള്ളു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top