×

പതിനാറുകാരിയെ ഗര്‍ഭിണിയാക്കിയ റോബിനച്ചനെ ടി പി കേസ്‌ പ്രതികള്‍ ചവിട്ടികൂട്ടി ;

ണ്ണൂര്‍: ജയിലില്‍ കൊട്ടിയൂര്‍ പീഡനക്കേസ് പ്രതിയായ ഫാ. റോബിന്‍ വടക്കുംചേരിക്ക് മര്‍ദ്ദനമേറ്റു.മര്‍ദ്ദനമേറ്റതായി ഒരു ഓണ്‍ലൈന്‍ ചാനല്‍ വാര്‍ത്ത വിട്ടിട്ടുണ്ട്‌. എന്നാല്‍ ജയില്‍ അധികൃതര്‍ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്‌.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കുകയും പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തില്‍ ഒളിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ഫാ. റോബിന്‍ വടക്കുംചേരി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന റോബിന്‍ അച്ചനെ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ മര്‍ദ്ദിക്കുകയായിരുന്നു.

സുരക്ഷാ കാരണങ്ങളാല്‍ ഫാ. വടക്കുംചേരിയെ സബ് ജയിലില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇയാള്‍ അറസ്റ്റിലായത്. കിട്ടിയ അവസരത്തിലൊക്കെ അച്ചനെ ടിപികേസ് പ്രതികള്‍ മര്‍ദ്ദിച്ചതാണ് വിവരം. വെള്ളിയാഴ്ച ജയിലില്‍ വിതരണം ചെയ്ത ബിരിയാണി കഴിക്കാതിരുന്നതാണ് ടി പിയുടെ കൊലയാളി സംഘത്തെ പ്രകോപിപ്പിച്ചത്. അതെന്താടാ.. തിന്നാല് എന്ന് ചോദിച്ച്‌ മര്‍ദ്ദിക്കുകയായിരുന്നു.

പായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കുകയും പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തില്‍ ഒളിപ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് റോബിന്‍ അച്ചന്‍ ജയിലിലായ്ത. കേസില്‍ ഒരു വര്‍ഷത്തോളമായി റിമാന്‍ഡില്‍ കഴിയുന്ന റോബിനെ സുരക്ഷാ കാരണങ്ങളാല്‍ സബ് ജയിലില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയപ്പോഴാണ് ടിപി വധക്കേസ് പ്രതികള്‍ മര്‍ദ്ദിച്ചത്.

2017 ഫെബ്രുവരിയിലാണ് ഫാ. റോബിന്‍ പീഡനക്കേസില്‍ അറസ്റ്റിലാകുന്നത്. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരിനടുത്ത് നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ വികാരി ആയി ഇരിക്കുമ്ബോഴാണ് റോബിന്‍ പള്ളിമേടയിലെത്തിയ പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയത്. പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുട്ടിയെ ഇയാള്‍ ഇടപെട്ട് അനാഥാലയത്തിലാക്കിയിരുന്നു. പീഡന സംഭവം മറച്ചുവെയ്ക്കാനും കേസ് ഒതുക്കിത്തീര്‍ക്കാനും ശ്രമിച്ചതിന് മാനന്തവാടി ബിഷപ്പ് ജോസഫ് പൊരുന്നേടത്തിനടക്കം സഭയിലെ പല ഉന്നതര്‍ക്കും നേരെ ആരോപണമുണ്ടായിരുന്നു. സംഭവം പുറത്തു പറയാതിരിക്കാന്‍ ഇയാള്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പുതിയ വീടും വാഗ്ദാനം ചെയ്തിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top