×

ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം

അഗര്‍ത്തല: ത്രിപുര നിയമസഭയിലെ തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കെ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. ത്രിപുരയിലെ തെലിയമുറ മണ്ഡലത്തിലെ ചക്മാഘട്ടിലാണ് സംഭവം. സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായാണ് ആരോപണം.

ചക്മാഘട്ടിലെ ബിജെപി സ്ഥാനാര്‍ഥി കല്യാണി റോയിക്കൊപ്പം ഹോട്ടലില്‍ എത്തിയപ്പോള്‍ 15 സിപിഎം പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ബിജെപി പ്രവര്‍ത്തകന്‍ ബിക്രം മാധ്യമങ്ങളോട് പറഞ്ഞു.

ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ നിര്‍മല്‍ രുന്ദ്രാ പോളിന് ഗുരുതരമായി പരിക്കേറ്റുവെന്നും ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കികയാണെന്നും ബിജെപി അറിയിച്ചു. തിരഞ്ഞെടുപ്പില്‍ ത്രിപുരയിലെ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും ബിജെപി കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top