×

കാനത്തിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട; 13 തെരഞ്ഞെടുപ്പില്‍ ജയിച്ച ആളാണ് താനെന്ന് കെഎം മാണി

കോട്ടയം: എല്‍ഡിഎഫില്‍ മാണി ഗ്രൂപ്പിനോട് ഒന്നിച്ച്‌ പ്രവര്‍ത്തിക്കാന്‍ തങ്ങളുണ്ടാകില്ലെന്നും ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ നേടാന്‍ ആരുടെയും മധ്യസ്ഥ പ്രാര്‍ഥന ഇടതുപക്ഷത്തിന് ആവശ്യമില്ലെന്നുമുള്ള സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി കേരളാ കോണ്‍ഗ്രസ് നേതാവ് കെഎം മാണി. കാനം രാജേന്ദ്രന്റെ സര്‍ട്ടിഫിക്കറ്റ് കേരളാ കോണ്‍ഗ്രസിന് വേണ്ട. പതിമൂന്ന് തെരഞ്ഞടുപ്പുകളില്‍ ജയിച്ച ആളാണ് താന്‍. 50 വര്‍ഷമായി പൊതുരംഗത്തുള്ള തന്നെ ജനങ്ങള്‍ക്കറിയാമെന്നും മാണി കൂട്ടിച്ചേര്‍ത്തു.

ചെറുക്കേണ്ടത് ആരെയാണെന്നത് കാലഘട്ടത്തിന് അനുസരിച്ച്‌ തീരുമാനിക്കുന്നതിലാണ് കമ്യൂണിസ്റ്റുകാരന്റെ മികവ്. പിശകുണ്ടായപ്പോഴെല്ലാം തിരിച്ചടി ലഭിച്ചിട്ടുണ്ട്. സി.പി.ഐ. സ്വീകരിക്കുന്ന നിലപാടാണ് ശരിയുടെ പക്ഷമെന്ന് ജനം ചിന്തിക്കുന്നതിന് ആരും പരിഭവിച്ചിട്ടു കാര്യമില്ല.സി.പി.ഐ. ദുര്‍ബലമാണെന്ന തരത്തിലുള്ള പ്രചാരണത്തിന് ചില സ്നേഹിതന്‍മാര്‍ ശ്രമിക്കുന്നുണ്ട്. സി.പി.ഐ. ഒപ്പംചേര്‍ന്ന ശേഷമാണ് പല സുഹൃത്തുക്കളും സെക്രട്ടേറിയറ്റ് കണ്ടു തുടങ്ങിയതെന്നത് മറക്കരുതെന്നുമായിരുന്നു കാനത്തിന്റെ വാക്കുകള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top