×

എവിടെ അക്രമം നടന്നാലും സിപിഎമ്മിന്റെ മേല്‍ കെട്ടിവെക്കാന്‍ ശ്രമമെന്ന് ഇപി ജയരാജന്‍

കണ്ണൂര്‍ : എവിടെ അക്രമം നടന്നാലും അത് സിപിഎമ്മിന്റെ ചുമലില്‍ കെട്ടിവെക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി അംഗം ഇ പി ജയരാജന്‍. ശത്രുക്കള്‍ പാര്‍ട്ടിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച പതാക ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ജയരാജന്റെ പ്രതികരണം. അതേസമയം ഷുഹൈബ് വധത്തില്‍ രണ്ടുപേര്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. സിപിഎം പ്രാദേശിക നേതാക്കള്‍ക്കൊപ്പമെത്തിയാണ് ഇവര്‍ കീഴടങ്ങിയത്. ഇവരെ കണ്ണൂര്‍ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top