×

ഷുഹൈബ് വധക്കേസില്‍ കോണ്‍ഗ്രസിനെ കണ്ടു പഠിക്കാന്‍ ബിജെപി നേതാക്കളോട് അണികള്‍

പത്തനംതിട്ട: ബലിദാനികള്‍ക്ക് പട്ടുപുതപ്പിക്കല്‍ മാത്രം നടത്തുന്ന നേതാക്കള്‍ ഷുഹൈബ് വധക്കേസില്‍ കോണ്‍ഗ്രസിനെ കണ്ടു പഠിക്കാന്‍ ബിജെപി, ആര്‍എസ്‌എസ് നേതാക്കളോട് അണികള്‍. രാഷ്ട്രീയ കൊലക്കേസുകളില്‍ കടുത്ത വിമര്‍ശനം നടത്തിയിരിക്കുന്നത് ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ്. ബലിദാനികളുടെ കാര്യത്തില്‍ നിയമ, രാഷ്ട്രീയ പോരാട്ടം സംഘപരിവാറിന് നടത്താന്‍ കഴിയാതെ വരുന്നെന്നാണ് ആരോപണം. കേസുകളില്‍ വന്ന വീഴ്ചകള്‍ എണ്ണിപ്പറഞ്ഞാണ് പോസ്റ്റ്.

ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കണ്ണൂരില്‍ നിന്നു മാത്രം ആറു പേര്‍ ഉള്‍പ്പെടെ 18 സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടും നേതാക്കള്‍ നിയമപരമായോ രാഷ്ട്രീയ പരമായോ പോരാട്ടങ്ങള്‍ കൃത്യമായി നടത്തിയിട്ടില്ല. രാഷ്ട്രീയമായോ നിയമപരമായ ഇരകള്‍ക്ക് നീതി കിട്ടാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാതെ രണ്ടു സംഭവങ്ങളില്‍ ഹര്‍ത്താല്‍ നടത്തുക മാത്രമാണ് ഉണ്ടായത്. ചിലതില്‍ കേന്ദ്രമന്ത്രിമാര്‍ വരികയും ആശ്വസിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഷുഹൈബ് വധക്കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാണിക്കുന്നത് മാതൃകാപരമാണ്. ഒരു പ്രവര്‍ത്തകന് വേണ്ടി എല്ലാവരും ഒരു മനസ്സായി പോരാടി. ഇങ്ങിനെ കേസുകള്‍ എണ്ണിപ്പറഞ്ഞു കൊണ്ടാണ് പോസ്റ്റില്‍ നേതാക്കളെ വിമര്‍ശിച്ചിരിക്കുന്നത്. ഷുഹൈബ് വധക്കേസില്‍ കോണ്‍ഗ്രസ് നടത്തുന്ന രാഷ്ട്രീയപോരാട്ടം സംഘ പരിവാര്‍ നേതാക്കള്‍ കണ്ടു പഠിക്കുക തന്നെ വേണമെന്നും പോസ്റ്റില്‍ പറയുന്നു.

ഇത് പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകരും. എന്നാല്‍ സംഘപരിവാറില്‍ ഇതില്ല. പരുമല കോളേജില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകര്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതിയില്‍ കേസ് അവസാനിപ്പിച്ചു. ചെങ്ങന്നൂര്‍ കോട്ടയിലെ വിശാല്‍ വധക്കേസില്‍ നാലര വര്‍ഷം കഴിഞ്ഞാണ് കുറ്റപത്രം നല്‍കിയത്. ഇത് നോക്കാന്‍ നേതാക്കള്‍ ശ്രമിച്ചില്ല. ജയകൃഷ്ണന്‍ വധക്കേസില്‍ അമ്മ തന്നെ അതൃപ്തി രേഖപ്പെടുത്തി. പയ്യോളി മനോജ് വധക്കേസില്‍ കൂട്ടുകാരന്‍ നല്‍കിയ സ്വകാര്യ അന്യായമാണ് സിബിഐ അന്വേഷണത്തില്‍ കൊണ്ടെത്തിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top