×

മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രം ലഭിച്ചിരുന്ന മീഡിയാ അക്കാദമി വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് ഇക്കുറി പത്ര മുതലാളി

കൊച്ചി:  കാക്കനാട് അക്കാഡമി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സിലിന്റെ പ്രഥമ യോഗത്തിലാണ് തീരുമാനം ദീപു രവിയെ വൈസ് ചെയര്‍മാനാക്കിയത്. എക്സിക്യുട്ടീവ് കമ്മിറ്റിയെയും വിവിധ ഉപസമിതികളെയും തിരഞ്ഞെടുത്തു. അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അദ്ധ്യക്ഷത വഹിച്ചു.

കെയുഡബ്ല്യുജെയുടെ പ്രസിഡന്റായിരുന്നു കാലാകാലങ്ങളില്‍ അക്കാഡമിയുടെ വൈസ് ചെയര്‍മാന്‍. ഈ കീഴ് വഴക്കം കഴിഞ്ഞ തവണ അട്ടിമറിക്കപ്പെട്ടു. അങ്ങനെ മനോരമയുടെ കെസി രാജഗോപാല്‍ വൈസ് ചെയര്‍മാനാവുകയും ചെയ്തു. ഈ സാഹചര്യം ഉയര്‍ത്തിയാണ് പത്രമുതലാളിമാരുടെ പ്രതിനിധി വൈസ് ചെയര്‍മാനാകുന്നത്. എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ ഇതോടെ മൂന്ന് സ്ഥാപന മുതലാളിമാരായി. ദേശാഭിമാനിയുടെ മാനേജ്മെന്റ് പ്രതിനിധിയായ കെജെ തോമസും സഞ്ചാരി ചാനലിന്റെ സന്തോഷ് ജോര്‍ജ് കുളങ്ങരയും ദീപു രവിക്കൊപ്പം മാനേജിങ് കമ്മറ്റി അംഗമായി. ഇതാണ് പത്രക്കാരെ ചൊടിപ്പിക്കുന്നത്.

ജനറല്‍ കൗണ്‍സിലില്‍ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ പ്രതിനിധിയാണ് ദീപു രവി. 2013 മുതല്‍ കേരളകൗമുദി എഡിറ്ററാണ്. തിരുവനന്തപുരം ഗവ. എന്‍ജിനിയറിങ് കോളേജില്‍ നിന്ന് ആര്‍ക്കിടെക്ചറില്‍ ബിരുദവും അമേരിക്കയിലെ ജോര്‍ജിയയില്‍ നിന്ന് എം.എഫ്.എ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്റര്‍ എം വി ശ്രേയാംസ് കുമാറാണ് ദീപു രവിയുടെ പേര് നിര്‍ദ്ദേശിച്ചത്. ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ.ജെ. തോമസ് പിന്തുണച്ചു. കമാല്‍ വരദൂര്‍, എസ്. ബിജു, കെ.ജെ. തോമസ്, സന്തോഷ് ജോര്‍ജ് കുളങ്ങര, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍, ധനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍. . കേരള മീഡിയ അക്കാഡമി സെക്രട്ടറി കെ.ജി. സന്തോഷ് മെമ്ബര്‍ സെക്രട്ടറിയായിരിക്കും.

ഇതില്‍ കീഴ് വഴക്കമനുസരിച്ച്‌ കമാല്‍ വരദൂരിന് അര്‍ഹതപ്പെട്ടതാണ് വൈസ് ചെയര്‍മാന്‍ സ്ഥാനം. എന്നാല്‍ മുതലാളിമാരുടെ സംഘടനയായ ഐഎന്‍എസ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. ഇതേ തുടര്‍ന്ന് പത്രപ്രവര്‍ത്തക യൂണിയനെതിരെ പരസ്യ വിമര്‍ശനവുമായി കെ യു ഡബ്ല്യൂ ജെ മുന്‍ ജനറല്‍ സെക്രട്ടറി എന്‍ പത്മനാഭന്‍ രംഗത്തുവന്നു. ഇത് വലിയ രീതിയില്‍ പത്രപവര്‍ത്തക യൂണിയനില്‍ ചര്‍ച്ചയാവുകയാണ്. ഡല്‍ഹിയിലേയും തൃശൂരിലേയും അഴിമതികളില്‍ നടപടിയെടുക്കാത്ത നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ് പത്മനാഭന്റെ തുറന്നെഴുത്തി. വരും ദിവസങ്ങളില്‍ ഇത് വലയി ചര്‍ച്ചയാവുകയും ചെയ്യും.

കേരള മീഡിയ അക്കാദമി (പഴയ പ്രസ് അക്കാദമി ) യുടെ വൈസ് ചെയര്‍മന്‍ സ്ഥാനത്ത് നിന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പുറത്താക്കപ്പെട്ടത് ഖേദകരം മാത്രമല്ല, മാനക്കേട് കൂടിയാണ്. പത്രമുടമകളുടെ സംഘടനയായ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ പ്രതിനിധിയായ ശ്രീ. ദീപു രവിയാണ് പുതിയ വൈസ് ചെയര്‍മാന്‍. ഈ പദവിയിലേക്ക് നിയമനം ഊഴമിട്ട് യൂണിയനും സൊസൈറ്റിക്കും … എന്ന ന്യായം പറഞ്ഞാണ് ഇദ്ദേഹത്തെ നിയമിച്ചത്. ഈ വാദം തെറ്റാണെന്ന് ആര്‍ക്കാണ് അറിയാത്തത്? അങ്ങനെയെങ്കില്‍, 1979 മുതലുള്ള അക്കാദമിയുടെ ചരിത്രത്തില്‍ പത്രമുടമയായ ഒരു അക്കദമി വൈസ് ചെയര്‍മാന്റെ പേര് പറയാന്‍ ഈ ന്യായം പായുന്നവര്‍ക്ക് കഴിയുമോ?-എന്ന ചോദ്യമാണ് പത്മനാഭന്‍ ഉയര്‍ത്തുന്നത്.

പത്രപ്രവര്‍ത്തക യൂണിയന്‍ മുന്നോട്ട് വെച്ച ആശയപ്രകാരം രൂപവത്കരിച്ച അക്കദമിയുടെ ചെയര്‍മന്‍ സ്ഥാനം സര്‍ക്കാരിനും വൈസ് ചെയര്‍മാന്‍ സ്ഥാനം കേരള പത്രപ്രവര്‍ത്തക യൂണിയനുമാണ് ലഭിച് പോന്നത്. ആ കീഴ് വഴക്കത്തിന്റെ ഫലമായാണ് ജി.വേണുഗോപാല്‍, മലപ്പുറം വി.മൂസ, ജേക്കബ് ജോര്‍ജ്, കെ.ജി.എം, എന്‍.പി.ആര്‍, കെ സി രാജഗോപാല്‍ മുതലായവര്‍ അക്കദമിയുടെ വൈസ് ചെയര്‍ന്മാമാരായത്. അത്, യൂണിയന്റെ, പത്രപ്രവര്‍ത്തകരുടെ പ്രിവിലേജ് ആയാണ് പരിഗണിക്കപ്പെട്ട് പോരുന്നത്. ഇപ്പോള്‍, പത്രമുടമ അക്കദമി വൈസ് ചെയര്‍മന്‍ ആയി വരുമ്ബോള്‍ നഷ്ടപ്പെടുന്നത് ആ പ്രിവിലേജ് ആണ്. ഇത് അങ്ങേയറ്റം ഖേദകരമാണ്.-പത്മനാഭന്‍ പറയുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top