×

ആര്‍എസ്‌എസിന് ചര്‍ച്ചകളില്‍ ഇടം നല്‍കുന്നത് അപകടകരമെന്ന് സച്ചിദാനന്ദന്‍; വിമര്‍ശനവുമായി കണ്ണന്താനം

കോഴിക്കോട്: കേരള ലിറ്റററി ഫെസ്റ്റിവലില്‍ ആര്‍എസ്‌എസിനെ വിമര്‍ശിച്ച കവി സച്ചിദാനന്ദനെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ആര്‍എസ്‌എസ്-ബിജെപി നേതാക്കളെ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കരുത് എന്ന സച്ചിദാനന്ദന്റെ പ്രസതാവനക്ക് എതിരെയാണ് കണ്ണന്താനം രംഗത്ത് വന്നത്.

എന്നാല്‍ കേന്ദ്രമന്ത്രിയുടെ പ്രസ്താവന കാര്യങ്ങള്‍ മനസ്സിലാക്കാതെയാണെന്നും ജനാധിപത്യവിരുദ്ധരെ പങ്കെടുപ്പിക്കരുത് എന്നാണ് ഉദ്ദേശിച്ചതെന്നും സച്ചിദാനന്ദന്‍ മറുപടി പറഞ്ഞു.

ആര്‍എസ്‌എസ് ബിജെപി നേതാക്കള്‍ക്ക് ടിവി ചര്‍ച്ചകളില്‍ പോലും ഇടം നല്‍കുന്നത് അപകടരമാണെന്നായിരുന്നു സച്ചിതാനന്ദന്‍ പറഞ്ഞത്. ഇതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ കണ്ണന്താനത്തിന് പരാതി നല്‍കിയിരുന്നു. ഈ സന്ദര്‍ഭത്തിലാണ് അല്‍ഫോണ്‍സ് കണ്ണന്താനം വിമര്‍ശനവുമായി രംഗത്ത് വന്നത്. സാഹിത്യോത്സവം ആരുടെയും കുത്തക അല്ലെന്നും മന്ത്രി പറഞ്ഞു.

ജെപി വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സാഹിത്യോത്സസവത്തില്‍ കണ്ണന്താനം ഫണ്ട് അനുവദിച്ചതിനെതിരെയും ബിജെപി നേതൃത്വം കണ്ണന്താനത്തിന് പരാതി നല്‍കിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top