×

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജാഗ്രതൈ ! കാമുകിയുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവിനെ മകന്‍ കൊലപ്പെടുത്തി

മീററ്റ്: സര്‍ക്കാര്‍ ജോലി കിട്ടാന്‍ 22കാരന്‍ സ്വന്തം പിതാവിനെ കഴുത്തറുത്തുകൊലപ്പെടുത്തി. സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ മാത്രമേ വിവാഹം കഴിക്കാന്‍ തയ്യാറാവൂ എന്ന് കാമുകി നിര്‍ബന്ധം പിടിച്ചതോടെയാണ് യുവാവ് പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. യു.പിയിലെ മീററ്റിലാണ് സംഭവം.

പിതാവ് മരിച്ച ഒഴിവില്‍ ആശ്രിത നിയമനം വഴി ജോലികിട്ടാന്‍ വേണ്ടിയാണ് തരുണ്‍പാല്‍ എന്ന യുവാവ് ഇത്രയും വലിയ സാഹസം കാട്ടിയതെന്ന് പൊലീസിനോട് സമ്മതിച്ചു. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ പോസ്റ്റ്മാനായ ചന്ദ്രപാല്‍ (57) ആണ് മരിച്ചത്.

മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കഴുത്തറുത്ത നിലയില്‍ യു.പിയിലെ പ്രതാപ് പുരില്‍ ഈ മാസം ഒന്നിനാണ് ചന്ദ്രപാലിന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസിന്റെ അന്വേഷണത്തില്‍ ചന്ദ്രപാലിന്റെ മകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി. വിശദമായ ചോദ്യം ചെയ്യലില്‍ തരുണ്‍പാല്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പറഞ്ഞു.

2016ല്‍ തരുണ്‍പാല്‍ സി.ആര്‍.പി.എഫിന്റെ എഴുത്തുപരീക്ഷ വിജയിച്ചിരുന്നു. എന്നാല്‍ മെഡിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെടുത്തി. എന്നാല്‍ ജോലി കിട്ടിയെന്നാണ് ഇയാള്‍ എല്ലാവരോടും കളവ് പറഞ്ഞിരുന്നത്. ഒടുവില്‍ സര്‍ക്കാര്‍ ജോലി കിട്ടാന്‍ മറ്റ് വഴിയൊന്നും മുന്നില്‍ തെളിയാതെ വന്നതോടെയാണ് ഇയാള്‍ പിതാവിനെ ഇല്ലാതാക്കിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top