×

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ പെരുമ്പാവൂര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

പെരുമ്പാവൂര്‍ : സ്വര്‍ണ്ണാഭരണ രംഗത്ത്‌ 155 വര്‍ഷത്തെ വിശ്വസ്‌ത പാരമ്പര്യമുള്ളതും സ്വര്‍ണ്ണത്തിന്‍രെ ഗുണമേന്മയ്‌ക്ക്‌ കേന്ദ്ര സര്‍ക്കാരിന്റെ ബിഐഎസ്‌ അംഗീകാരത്തിന്‌ പുറമേ അന്താരാഷ്‌ട്ര ഐഎസ്‌ഒ അംഗീകാരവും നേടിയ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്‌ ഗ്രൂപ്പിന്റെ 44-ാം മത്‌ ഷോറും പെരുമ്പാവൂരില്‍ 812 Km. Rn Uniqe World Record Holder ഡോ. ബോബി ചെമ്മണ്ണൂരും പ്രശസ്‌ത സിനിമാതാരം അനു സിതാരയും ചേര്‍ന്ന്‌ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. എല്‍ദോസ്‌ കുന്നപ്പള്ളി (പെരുമ്പാവൂര്‍ എംഎല്‍എ) സതി ജയകൃഷ്‌ണന്‍ (ചെയര്‍പേഴ്‌സണ്‍, പെരുമ്പാവൂര്‍ നഗരസഭ) ബിജു ജോണ്‍ ജേക്കബ്ബ്‌ (പ്രതിപക്ഷ നേതാവ്‌, പെരുമ്പാവൂര്‍ നഗരസഭ) തുടങ്ങി രാഷ്‌ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. ഉദ്‌ഘാടന വേളയില്‍ പെരുമ്പാവൂരിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധന കുടുംബങ്ങളിലെ വൃക്കരോഗികള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കുമുള്ള ധനസഹായം വിതരണം ചെയ്യുകയുണ്ടായി.
ബിഐഎസ്‌ ഹാള്‍ മാര്‍ക്ക്‌ഡ്‌ 916 സ്വര്‍ണ്ണാഭരണങ്ങളുടേയും ഡയമണ്ട്‌ ആഭരണങ്ങളുടേയും ബ്രാന്റഡ്‌ വാച്ചുകളുടേയും അതിവിപുലമായ സ്റ്റോക്കും സെലക്ഷനുമായ്‌ ഒരുക്കിയിട്ടുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഷോറൂമില്‍ അസുലഭമായ ഷോപ്പിംഗ്‌ അനുഭവത്തോടൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള ഭൗതിക സൗകര്യങ്ങളുമാണ്‌ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്‌.
ഉദ്‌ഘാടനം കാണുവാനെത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 10 പേര്‍ക്ക്‌ സ്വര്‍ണ്ണ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. ഉദ്‌ഘാടനം പ്രമാണിച്ച്‌ ഡയമണ്ട്‌ ആഭരണങ്ങള്‍ക്ക്‌ 50 % വരെ ഡിസ്‌ക്കൗണ്ട്‌ ലഭിക്കുന്നു. സ്വന്തമായ്‌ ആഭരണ നിര്‍മ്മാണശാലകള്‍ ഉള്ളതുകൊണ്ട്‌ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ മായം ചേര്‍ക്കാത്ത 22 കാരറ്റ്‌ 916 സ്വര്‍ണ്ണാഭരണങ്ങള്‍ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍ നിന്നും എല്ലാ കാലവും ഉപഭോക്താക്കള്‍ക്ക്‌ ലഭിക്കുന്നു.
വിവാഹ പാര്‍ട്ടികള്‍ക്ക്‌ സൗജന്യ വാഹന സൗകര്യം, വിശാലമായ പാര്‍ക്കിംഗ്‌ സൗകര്യം എന്നിങ്ങനെ അനവധി സേവനങ്ങളും ആനുകൂല്യങ്ങളുമാണ്‌ ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top