×

പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍; 999 രൂപയ്ക്ക് വര്‍ഷം മുഴുവന്‍ അണ്‍ലിമിറ്റഡ് കോളും ഡാറ്റയും

ആദ്യമായാണ് ബിഎസ്എന്‍എല്‍ ഇത്തരമൊരു ഓഫറുമായി വരുന്നത്. ജിയോ, എയര്‍ടെല്‍, ഐഡിയ എന്നീ കമ്പനികളുടെ താരിഫിനെ കടത്തി വെട്ടുന്ന ഓഫറാണിത്.

ദിവസം ഒരു ജിബി ഡാറ്റ കഴിഞ്ഞാല്‍ നെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയും. നോര്‍ത്ത് ഈസ്റ്റ്, ജമ്മു കാശ്മീര്‍, അസം എന്നീ സര്‍ക്കിളുകള്‍ ഒഴികെയുള്ള എല്ലായിടത്തും ഈ ഓഫര്‍ ലഭിക്കും.

ഡല്‍ഹി, മുംബൈ എന്നിവ ഒഴികെ എല്ലായിടത്തും ലോക്കല്‍, എസ് ടി ഡി, റോമിങ് കോളുകള്‍ സൗജന്യമായിരിക്കും. മുംബൈയിലും ഡല്‍ഹിയിലും മിനിറ്റിന് 60 പൈസ നിരക്കായിരിക്കും.

പുതിയ പ്ലാന്‍ ആക്റ്റിവേറ്റായി 181 ദിവസങ്ങള്‍ക്ക് ശേഷം കോളിന് മിനിറ്റിന് 60 പൈസയും എസ്എംഎസിന് 25 പൈസയുമായി നിരക്ക് ഉയര്‍ത്തും

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top