×

ജിയോയുടെ സൗജന്യ ഓഫറുകള്‍ തുടരാമെന്ന് ടെലികോം ട്രൈബ്യൂണല്‍

ജിയോ പ്രവര്‍ത്തനം ആരംഭിച്ച ശേഷം 90 ദിവസങ്ങള്‍ കഴിഞ്ഞിട്ടും സൗജന്യ ഓഫറുകള്‍ തുടരാന്‍ ട്രായ് അനുമതി നല്‍കിയിരുന്നു. ഇൗ അനുമതിക്ക് സാധുത നല്‍കുകയാണ് ടെലികോം ട്രൈബ്യൂണല്‍ ചെയ്തത്.

ഈ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുള്ള അധികാരം ട്രായക്കാണ്. എല്ലാ സേവനങ്ങളും സൗജന്യമായി നല്‍കുന്നതിനുള്ള അപേക്ഷ പ്രവര്‍ത്തനം തുടങ്ങന്നതിന് മുമ്പ് ഓപ്പറേറ്റര്‍മാര്‍ക്ക് സമര്‍പ്പിക്കാന്‍ സാധിക്കും. നിലവില്‍, താരിഫ് മുഴുവന്‍ തീരുമാനിക്കാനുള്ള അധികാരം ഓപ്പറേറ്റര്‍മാര്‍ക്കുണ്ട്. പക്ഷേ താരിഫ് ഏഴ് പ്രവര്‍ത്തി ദിവസം മുമ്പ് ട്രായുടെ അനുമതിക്ക് സമര്‍പ്പിക്കണം.

എയര്‍ടെല്‍, ഐഡിയ എന്നീ ടെലികോം കമ്പനികളാണ് ട്രായുടെ തീരുമാനത്തിനെതിരെ ട്രൈബ്യൂണലിനെ സമീപിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top