×

അമല പോളിനോട് അശ്ലീല സംഭാഷണം നടത്തി;വ്യവസായി അറസ്റ്റില്‍

നടി അമലാ പോളിനോട് അശ്ലീലസംഭാഷണം നടത്താന്‍ ശ്രമിച്ച വ്യവസായിയെ പോലീസ് പിടികൂടി. ചെന്നൈയിലെ കൊട്ടിവാക്കത്തുള്ള അഴകേശനെയാണ് അമലയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാബലം പോലീസ് അറസ്റ്റ് ചെയ്തത്.

ചെന്നൈ ടി. നഗറിലെ സ്റ്റുഡിയോയില്‍ നൃത്തപരിശീലനത്തിനിടെ തന്റെ അടുത്തെത്തിയ അഴകേശന്‍ അശ്ലീലം പറഞ്ഞുവെന്നും അപമാനകരമായ രീതിയില്‍ ഇടപെട്ടുവെന്നുമാണ് അമലാ പോളിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ അഴകേശനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

മലേഷ്യയില്‍ നടക്കാനിരിക്കുന്ന കലാപരിപാടിയില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായിട്ടാണ് അമല ടി. നഗറിലെ നൃത്തസ്റ്റുഡിയോയില്‍ പരിശീലനം നടത്തിയത്. തന്റെ മലേഷ്യന്‍ സന്ദര്‍ശനത്തെപ്പറ്റി വ്യക്തമായി അറിഞ്ഞ ഇയാളില്‍നിന്ന് കൂടുതല്‍ സുരക്ഷാപ്രശ്‌നം നേരിടുമോ എന്നുള്ള ഭയംകൊണ്ടാണ് പോലീസില്‍ പരാതി നല്‍കിയതെന്ന് അമല മാധ്യമങ്ങളോട് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top