×

മലയാള സിനിമയില്‍ ഒരു പുതിയ സംഘടന കൂടി പിറവിയെടുക്കുന്നു;പിന്നണി ഗായകരുടെ കൂട്ടായ്മ ‘സമം’

കൊച്ചി: മലയാള സിനിമയില്‍ ഒരു പുതിയ സംഘടന കൂടി പിറവിയെടുത്തിരിക്കുന്നു. പിന്നണി ഗായകരുടെ കൂട്ടായ്മയാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്. സിംഗേഴ്സ് അസോസിയേഷന്‍ ഓഫ് മലയാളം മൂവീസ് (സമം) എന്നാണ് സംഘടനയുടെ പേര്.

മലയാള ചലച്ചിത്ര മേഖലയിലെ പിന്നണി ഗായകരെല്ലാം അണിനിരക്കുന്ന സംഘടനയുടെ രൂപീകരണം കൊച്ചിയില്‍ നടന്നു. യേശുദാസ്, എം ജി ശ്രീകുമാര്‍, സുജാത, ബിജുനാരായണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിച്ചത്. റിലീസായ അഞ്ച് സിനിമകളില്‍ പാടിയിട്ടുള്ള പിന്നണി ഗായകര്‍ക്ക് സംഘടനയില്‍ തുടക്കത്തില്‍ അംഗത്വം നല്‍കും.

സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ലുസിസിക്ക് പിന്നാലെ കഴിഞ്ഞ ദിവസം ഫെഫ്കയുടെ നേതൃത്വത്തിലും പുതിയ വനിത സംഘടന നിലവില്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ‘സമം’ രൂപീകൃതമായിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top