×

ആട് ജീവിതം ; മാര്‍ച്ച് ആദ്യവാരം കേരളത്തില്‍ ഷൂട്ടിംഗ് തുടങ്ങും

ബെന്യാമിന്റെ നോവല്‍ ആടുജീവിതത്തെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി നായകന്‍ പൃഥ്വിരാജ് മാറ്റി വെയ്ക്കുന്നത് 18 മാസം. ഇത്ര നീണ്ട ഷെഡ്യൂളില്‍ മാത്രമെ സിനിമ പൂര്‍ത്തിയാക്കാന്‍ സാധിക്കു എന്നതിനാലാണ് 18 മാസത്തെ ഡേറ്റ് ബ്ലെസി ബുക്ക് ചെയ്തിരിക്കുന്നത്.

നജീബ് കേരളത്തില്‍നിന്ന് സൗദി അറേബ്യയിലേക്ക് പോകുന്ന രംഗങ്ങള്‍ ഉള്‍പ്പെടുന്ന കഥ ആദ്യ ഷെഡ്യൂളിലാണ് പൂര്‍ത്തിയാക്കുന്നത്. ആരോഗ്യമുള്ള ചെറുപ്പക്കാരനാണ് നജീബ്. രണ്ടാമത്തെ ഷെഡ്യൂളിലാണ് ആരോഗ്യം മോശമായ അവസ്ഥയിലേക്ക് നീങ്ങുന്നത്. പൃഥ്വിരാജിന്റെ മറ്റ് കമ്മിറ്റ്‌മെന്റുകള്‍ തീര്‍ക്കുന്നതിനായിട്ടാണ് ആടുജീവിതം ഇത്രയും തള്ളിവെച്ചത്.

മലയാള സിനിമ ഇതുവരെയും പൂര്‍ണമായി ഉപയോഗിക്കാത്ത നായികമാരില്‍ ഒരാളാണ് അമല പോളെന്ന് ബ്ലെസി പറഞ്ഞു. മിലി മാത്രമാണ് അമല എന്ന അഭിനേതാവിനെ ഉപയോഗിച്ച സിനിമയെന്നും ബ്ലെസി പറഞ്ഞു. അമല ഇതുവരെ ചെയ്ത കഥാപാത്രങ്ങളുമായി ആടുജീവിതത്തിലെ കഥാപാത്രത്തിന് ബന്ധമില്ല. ലുക്കുകൊണ്ടായാലും പെര്‍ഫോമന്‍സ് കൊണ്ടായാലും മുന്‍കഥാപാത്രങ്ങളെക്കാള്‍ വ്യത്യസ്തമായിരിക്കും സൈനുവെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് ആദ്യവാരം മുതല്‍ കേരളത്തില്‍ ഷൂട്ടിംഗ് തുടങ്ങും. അതിന് ശേഷം രാജസ്ഥാന്‍, ജോര്‍ദ്ദാന്‍, ഒമാന്‍ എന്നിവിടങ്ങളിലായിരിക്കും ഷൂട്ടിംഗ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top