×

ഷാജി കൈലാസ് വീണ്ടും നിര്‍മ്മാണ രംഗത്തേയ്ക്ക്,

നവാഗതനായ കിരണ്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന താക്കോല്‍ എന്ന ചിത്രമാണ് ഷാജി കൈലാസ് നിര്‍മ്മിക്കുന്നത്. ശ്യാമപ്രസാദ് ചിത്രം ഇലക്ട്രയുടെ തിരക്കഥാകൃത്തായിരുന്നു കിരണ്‍. മോഹന്‍ലാല്‍ ചിത്രം ഉസ്താദായിരുന്നു ഷാജി കൈലാസ് നിര്‍മ്മിച്ച ചിത്രം. ഇതില്‍ രഞ്ജിത്ത് സഹനിര്‍മ്മാതാവായിരുന്നു.

താക്കോല്‍ എന്ന ചിത്രത്തോടെ മികച്ച സിനിമകളുടെ നിര്‍മ്മാണമാണ് താന്‍ ലക്ഷ്യമാക്കുന്നതെന്ന് ഷാജി കൈലാസ് . കിരണ്‍ പ്രഭാകരന്‍ പറഞ്ഞ സബ്ജക്ട്  ഇന്നത്തെ കാലഘട്ടത്തിലെ യുവത്വത്തിന്റെ വിഷയം .

ഇന്ദ്രജിത്ത് ,മുരളിഗോപി, എന്നിവര്‍ക്കൊപ്പം മലയാളത്തിലെ ഒരു യുവനായക നടന്‍ കൂടി ചിത്രത്തിലുണ്ടാകുമെന്നും ഷാജി കൈലാസ് പറഞ്ഞു.

മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടിയ ‘അരനാഴികനേര’ത്തിന്റെ തിരക്കഥാകൃത്തായ കിരണ്‍പ്രഭാകരന്‍ അമൃത ടിവിയില്‍ പ്രോഗ്രാം ഹെഡായി പ്രവര്‍ത്തിച്ചിരുന്നു. ഡിജിറ്റല്‍ പെയിന്‍റിംഗില്‍ ഒട്ടേറെ പുരസ്‌കാരങ്ങള്‍ കിരണ്‍ പ്രഭാകരന്‍ നേടിയിട്ടുണ്ട്.
റസൂല്‍ പൂക്കുട്ടി, എം.ജയചന്ദ്രന്‍, നീല്‍ ഡി കുഞ്ഞ്, ബോബന്‍ തുടങ്ങിയവരാണ് സാങ്കേതിക പ്രവര്‍ത്തകര്‍. മാര്‍ച്ച് പകുതിയോടെ ചിത്രീകരണം ആരംഭിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top