×

‘മായനദി’ റിയലിസ്റ്റിക്കായ കഥാപാത്രങ്ങളെയും സാഹചര്യങ്ങളെയും അവതരിപ്പിക്കുന്ന പ്രണയകഥ; മോഹന്‍ലാല്‍

അഷിക് അബു ചിത്രം മായാനദിയുടെ 75-ാം ദിനാഘോഷത്തില്‍ അഭിനന്ദനവുമായി മോഹന്‍ലാല്‍. തന്നെ അതിശയിപ്പിച്ച ചിത്രമാണ് മായാനദിയെന്നും അണിയറപ്രവര്‍ത്തകര്‍ക്കെല്ലാം അഭിനന്ദനമറിയിക്കുന്നുവെന്നും മോഹല്‍ലാല്‍ പറഞ്ഞു.

“ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ മായാനദി കണ്ടു. എന്റെ അഭിപ്രായത്തില്‍ മായനദി , റിയലിസ്റ്റിക്കായ കഥാപാത്രങ്ങളെയും സാഹചര്യങ്ങളെയും അവതരിപ്പിക്കുന്ന പ്രണയകഥയാണ്. സിനിമയുടെ സൗന്ദര്യം ഞാന്‍ ഇഷ്ടപ്പെട്ടു. ഒരു നല്ല സിനിമ നിര്‍മ്മിച്ചതില്‍ മായനദിയുടെ 75-ാം പിറന്നാള്‍ ആഘോഷവേളയില്‍, ചിത്രത്തിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും അഭിനന്ദനമറിയിക്കുന്നു.”

ടൊവിനോ , ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി അഷിക് അബു സംവിധാനം ചെയ്ത് ചിത്രമാണ് മായാനദി. ശ്യാം പുഷ്‌കറും ദിലീഷ് നായരുമാണ് മായാനദിയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ജയേഷ് മോഹനാണ് ഛായഗ്രാഹകന്‍. റെക്സ് വിജയനാണ് ഗാനങ്ങള്‍ ഒരുക്കിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top