×

ബിഗ്ബജറ്റ് ചിത്രം രണ്ടാമൂഴത്തില്‍ ജാക്കിചാനും പ്രധാനവേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്

മോഹന്‍ലാലിന്‍റെ വരാനിരിക്കുന്ന ബിഗ്ബജറ്റ് ചിത്രം രണ്ടാമൂഴത്തില്‍ ജാക്കിചാനും പ്രധാനവേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. താര നിര്‍ണയം അവസാന ഘട്ടത്തില്‍ പുരോഗമിക്കുന്നതിനിടെയാണ് ജാക്കിചാനും ചിത്രത്തിലെത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അണിയറപ്രവര്‍ത്തകരില്‍ നിന്ന് സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല.

അജയ് ദേവ്ഗണ്‍, നാഗാര്‍ജുന, മഹേഷ് ബാബു തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ടെന്നും സൂചനയുണ്ട്. മഹാഭാരത യുദ്ധം പശ്ചാത്തലമായ ചിത്രത്തില്‍ യുദ്ധ രംഗങ്ങള്‍ ഒരുക്കാന്‍ റിച്ചാര്‍ഡ് റയോണും മറ്റു ആക്ഷന്‍ രംഗങ്ങള്‍ പീറ്റര്‍ ഹയിനുമാണ് കൈകാര്യം ചെയ്യുക. 00 ഏക്കര്‍ സ്ഥലം എങ്കിലും രണ്ടാമൂഴത്തിന്റെ ചിത്രികരണത്തിന് ആവശ്യമായി വരുമെന്നതിനാല്‍ എറണാകുളം ജില്ലയിലെ ചില സ്ഥലങ്ങളും കോയമ്ബത്തൂരുമൊക്കെയാണ് പരിഗണനയിലുള്ളത്. ഒടിയനില്‍ മെലിഞ്ഞ മോഹന്‍ലാല്‍ ഭീമന്‍ ആവുമ്ബോള്‍ ശാരീരികമായി വിണ്ടും തടിക്കണം എന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മുമ്ബ് പ്രതികരിച്ചിരുന്നു.

600 കോടി രൂപ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകുമാര്‍ മേനോനാണ്. ബി.ആര്‍. ഷെട്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top