×

നീണ്ട ഇടവേളയ്ക്ക് ശേഷം ഷക്കീല അഭിനയ രംഗത്തേക്ക് മടങ്ങി വരുന്നു.

ശീലാവതി വാട്ട് ദ ഫക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഷക്കീല മടങ്ങി വരവ് നടത്തുന്നത്. തെലുങ്കിലെ ഈ ചിത്രത്തിന് പക്ഷെ അടിസ്ഥാനമായിരിക്കുന്നത് കേരളത്തില്‍ നടന്ന ഒരു സംഭവമാണ്. സൈക്കോ ത്രില്ലര്‍ ജോണറിലുള്ള ചിത്രമായിരിക്കുമിത്.

സായ്‌റാം ദസാരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഏപ്രില്‍ മാസത്തോടെ ചിത്രം തിയേറ്ററുകളിലെത്തും. കഴിഞ്ഞ ദിവസം ഷക്കീല ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു.

കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി ഗസ്റ്റ് അപ്പിയറന്‍സുകളില്‍ ഒതുങ്ങുന്നതായിരുന്നു ഷക്കീലയുടെ അഭിനയ ജീവിതം. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെയാണ് ഷക്കീല ഗസ്റ്റ് അപ്പിയറന്‍സുകള്‍ നടത്തിയിരുന്നത്. ഇപ്പോള്‍ അവര്‍ കേന്ദ്രകഥാപാത്രമായി വരുമ്പോള്‍ തന്റെ ആരാധകരും തന്നെ സ്‌നേഹിക്കുന്നവരും അത് സ്വീകരിക്കുമെന്നാണ് ഷക്കീല കരുതുന്നത്. ഷക്കീലയുടെ കരിയറിലെ 250ാമത്തെ ചിത്രമാണിത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top