×

നടി സുകന്യ വര്‍ഷങ്ങള്‍ നീണ്ട ഇളവേളയ്ക്കു ശേഷം തിരിച്ചെത്തുന്നു

മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങിയ മുന്‍നിരത്താരങ്ങളുടെ നായികയായി ഒരിക്കല്‍ സിനിമയില്‍ തിളങ്ങി നിന്ന നടി സുകന്യ വര്‍ഷങ്ങള്‍ നീണ്ട ഇളവേളയ്ക്കു ശേഷം തിരിച്ചെത്തുന്നു . 1991 ല്‍ പുറത്തിറങ്ങിയ പുതു നെല്ല് പുതു നാത്ത് എന്ന ചിത്രത്തില്‍ കൃഷ്ണ വേണി എന്ന കഥാപാത്രമായാണ് നടി സിനിമാരംഗത്തേയ്ക്കു കടന്നു വന്നത്.

ഐവി ശശി സംവിധാനം ചെയ്ത അപാരത എന്ന ചിത്രത്തിലൂടെയാണ് സുകന്യ മലയാള സിനിമയിലേക്ക് കടന്നു വന്നത്. റഹ്മാനായിരുന്നു ഈ ചിത്രത്തിലെ നായകന്‍. പിന്നീട് ധാരാളം ചിത്രങ്ങളിലൂടെ ഈ നടി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആമയും മുയലുമായിരുന്നു താരത്തിന്റേതായി ഇറങ്ങിയ അവസാന മലയാള ചിത്രം.

മധുപാലിന്റെ പുതിയ ചിത്രമായ ഒരു കുപ്രസിദ്ധ പയ്യനിലൂടെയാണ്  സുകന്യ തിരിച്ചുവരുന്നത്. നിമിഷ സജയനും ടോവിനൊ തോമസും നായികാ നായകന്മാരായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഫെബ്രുവരിയില്‍ ആരംഭിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top