×

ട്രാന്‍സ്‌ജെണ്ടറായി ടിനി ടോം; തമിഴിലേക്ക് അരങ്ങേറ്റം

ഹാസ്യ കഥാപാത്രങ്ങളും വില്ലന്‍ കഥാപാത്രങ്ങളും ഒരേ പോലെ കൈകാര്യം ചെയ്ത് ശീലമുള്ള മലയാളത്തിന്റെ ടിനി ടോം തമിഴിലേക്ക് . റഹ്മാന്‍ നായകനാകുന്ന ത്രില്ലര്‍ ചിത്രം ഓപ്പറേഷന്‍ അറപെയ്മയിലൂടെയാണ് ടിനിയുടെ അരങ്ങേറ്റം. പ്രാഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി.

ഒരു നേവല്‍ ഓഫീസറുടെ വേഷത്തില്‍ റഹ്മാന്‍ എത്തുന്ന ചിത്രത്തില്‍ അഭിനയയാണ് നായികയായി എത്തുന്നത്. റഹ്മാന്റെ നിര്‍ദ്ദേശത്തിലാണ് ടിനിയെ ഈ റോളിലേക്ക് തെരഞ്ഞെടുത്തത് എന്നാണ് വിവരം.വെള്ളിത്തിരയിൽ വരാനുള്ള കാത്തിരിപ്പിലാണ് ടിനി ടോം .‘ഞാനൊരു മിമിക്രി താരമായത് കൊണ്ട് തന്നെ എനിക്കത് മാന്യമായി കൈകാര്യം ചെയ്യാന്‍ പറ്റുമെന്ന വിശ്വാസമുണ്ടായിരുന്നു. എന്റെ ആകാരവലിപ്പത്തിലുള്ള ഒരാളെ ട്രാന്‍സ്‌ജെണ്ടറായി മാറ്റി എടുക്കുക എന്നാല്‍ അത്ര എളുപ്പമുള്ള പണിയല്ല. പക്ഷെ, റഹ്മാന്‍ സാറിനും സംവിധായകനും അക്കാര്യത്തില്‍ നല്ല വിശ്വാസമുണ്ടായിരുന്നു. ഒരൂപാട് തമിഴ് സിനിമ കാണുന്ന ഒരാളെന്ന നിലയില്‍ എനിക്ക് ഭാഷ ഒരു പ്രശ്‌നമായിരുന്നില്ല. തന്നെയുമല്ല കൊറിയോഗ്രഫര്‍ കലാമാസ്റ്ററുടെ ബന്ധു അരവിന്ദ് സെറ്റിലുണ്ടായിരുന്നു. അദ്ദേഹം എന്നെ നന്നായി സഹായിച്ചു’ – ടിനി ടോം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top