×

ആസിഫിന്റെ ക്യാംപസ് ചിത്രം ബി.ടെക് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

യുവത്വത്തിന്റെ മനം കവരാന്‍ ആസിഫിന്റെ ക്യാംപസ് ചിത്രം. ഇത്തവണ ബി.ടെക് വിദ്യാര്‍ത്ഥികളുടെ സംഭബഹുലമായ കഥ പറയുന്ന ചിത്രത്തിലാണ് താരം നായക വേഷമിടുന്നത്. സിനിമയുടെ പേരും ബി.ടെക് എന്നാണ്.

ചിത്രത്തില്‍ യുവാക്കളുടെ വന്‍ താരനിരയാണ് അണിനിരക്കുന്നത്. അപര്‍ണ്ണ ബാലമുരളി, നിരഞ്ജന അനുപ്, അര്‍ജുന്‍ അശോകന്‍ ദീപക് പറമ്പോള്‍, സൈജു കുറുപ്പ് ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബിടെകിന്റെ സംവിധാനം നവാഗതനായ മൃദുല്‍ നായരാണ്. മാക്ട്രോ പിക്ചേഴ്സാണ് ബിടെകിന്റെ നിര്‍മ്മാണവും വിതരണവും. ക്യാംപസിന്റെ കഥ പറയുന്ന ചിത്രങ്ങള്‍ ഏറ്റെടുത്ത മലയാളി പ്രേഷകര്‍ ഈ സിനിമയും സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top