×

സുരാജ് വെഞ്ഞാറമൂട് ചിത്രം ‘കുട്ടന്‍പിള്ളയുടെ ശിവരാത്രി ‘ ; ആദ്യ ഗാനം പുറത്തിറങ്ങി

സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രമാകുന്ന കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. മിഥുന്‍ രമേശ്, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജീന്‍ മാര്‍ക്കോസാണ് ചിത്രത്തിന്റെ രചനയും ചിത്രം സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്

ജോസല്റ്റ് ജോസഫ് സംഭാഷണവും തിരക്കഥയും ഒരുക്കുന്ന ചിത്രം ആലങ്ങാട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി നന്ദകുമാറാണ് നിര്‍മ്മിക്കുന്നത്. 2014ല്‍ ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ എയ്ഞ്ചല്‍സ് എന്ന ചിത്രമാണ് ജീന്‍ മാര്‍ക്കോസ് ഒടുവില്‍ സംവിധാനം ചെയ്തത്.

അന്‍വര്‍ അലിയുടെ രചനയ്ക്ക് സയനോര ഫിലിപ്പാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ആര്‍.ജെ നിമ്മി, സന്നിധാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top