×

ഒരു അഡാര്‍ ലൗവ് എന്ന ചിത്രത്തിലെ ഗാനം പിൻവലിക്കില്ല; സംവിധായകന്‍ ഒമര്‍ ലുലു

ഗാനത്തിനുള്ള പിന്തുണ കണ്ടാണ് തീരുമാനം മാറ്റിയതെന്ന് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.ഗാനം വിവാദമായ പശ്ചാത്തലത്തില്‍ യൂ ട്യൂബില്‍ നിന്നും പിന്‍വലിക്കുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു അറിയിച്ചിരുന്നു.

ചിത്രത്തിലെ ഈ ഗാനം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഇസ്ലാം മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച്‌ ചിലര്‍ ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കുകയും സംവിധായകന്‍ ഒമര്‍ ലുലുവടക്കമുള്ളവര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഗാനം പിന്‍വലിക്കാന്‍ ആദ്യം തീരുമാനിച്ചത്.

പാട്ട് യു ട്യൂബില്‍നിന്നു തത്ക്കാലം നീക്കില്ലെന്നും സിനിമയില്‍ ഒഴിവാക്കണോ എന്നതു സംബന്ധിച്ചും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ വ്യക്തമാക്കി.

മാണിക്യമലരായ പൂവി എന്നുതുടങ്ങുന്ന മാപ്പിളപ്പാട്ടു നബിയെ അധിക്ഷേപിക്കുന്നതാണെന്ന് ഒരുവിഭാഗത്തിന്റെ ആരോപണം. പാട്ട് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തുമ്ബോള്‍ അര്‍ഥം മാറുന്നുവെന്നും പരാതിയുണ്ട്. അതേസമയം ഇത്തരം ആരോപണങ്ങളില്‍ കഴമ്ബില്ലെന്നും വര്‍ഷങ്ങളായി കേരളത്തിലെ മുസ്ലിമുകള്‍ പാടി വരുന്ന പാട്ടാണിതെന്നുമാണു സിനിമയുടെ അണിയറക്കാര്‍ വ്യക്തമാക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top