×

അങ്ങനെയുള്ള നടിമാരുടെ കൂടെ കിടക്കുന്ന നടന്മാരെക്കുറിച്ച് എന്ത് പറയണം’ – പത്മപ്രിയ.

തന്റെ അഭിപ്രായം എന്തായാലും അത് വെട്ടിത്തുറന്ന് പറയാന്‍ ഒരു മടിയുമില്ലാത്ത താരമാണ് പത്മപ്രിയ. അതിപ്പോള്‍ ആരെക്കുറിച്ചാണെങ്കിലും താരത്തിന് പേടിയില്ല. തമിഴ് സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സഹപ്രവര്‍ത്തകരുടെ അടി വാങ്ങിയിട്ട് അതും കൊണ്ട് വീട്ടില്‍ പോയില്ല, സംഘടനയില്‍ ഉള്‍പ്പടെ പരാതിപ്പെട്ട് അതിനുള്ള പരിഹാരവും കണ്ടിട്ടേ താരം അടങ്ങിയുള്ളു.

Related image

സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് താരത്തിന്റെ അഭിപ്രായം ഇങ്ങനെയായിരുന്നു ‘അങ്ങനെയുള്ള നടിമാരുടെ കൂടെ കിടക്കുന്ന നടന്മാരെക്കുറിച്ച് എന്ത് പറയണം’ എന്നായിരുന്നു താരം വിഷയത്തില്‍ പ്രതികരിച്ചത്.

കൂടാതെ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടനെയും നടിയെയും തനിക്കറിയാമെന്നും, അവരുടെ മാനസികാവസ്ഥ മനസിലാകണമെങ്കില്‍ അത്തരം ഒരു അവസ്ഥയിലൂടെ പോയെങ്കില്‍ മാത്രമേ സാധിക്കുകയുള്ളു എന്നുമായിരുന്നു താരം പ്രതികരിച്ചത്.

ഒരു സിനിമ സെറ്റില്‍ കുറച്ച് മാത്രമേ സ്ത്രീകള്‍ ഉണ്ടാകുകയുള്ളുവെന്നും പലപ്പോഴും സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന ശാരീരിക പ്രശ്‌നങ്ങള്‍ പങ്കുവെയ്ക്കാന്‍ പോലും ആരുമുണ്ടാകാറില്ലെന്നും പത്മപ്രിയ പറയുന്നു

ചില കാര്യങ്ങള്‍ സ്ത്രീകളോട് മാത്രമേ പറയാന്‍ കഴിയൂ, ഷൂട്ടിങ് സെറ്റിലെങ്ങാനും വെച്ച് പീരീഡ്‌സ് ആണെന്ന് തോന്നിയാല്‍ ഒരു സ്ത്രീയോട് മാത്രമേ അക്കാര്യം പറയാന്‍ കഴിയൂ. അല്ലാതെ തന്നെക്കാള്‍ ഇരട്ടി പ്രായമുള്ള മമ്മൂക്കയോടോ മോഹന്‍ലാലിനോടോ ഇക്കാര്യം പോയി പറയാന്‍ പറ്റുമോ എന്നും താരം ചോദിക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top