×

പത്ര ഫോട്ടോഗ്രാഫര്‍ക്ക്‌ നേരെ കെഎസ്‌ആര്‍ടിസി  ഡ്രൈവറുടെ കയ്യേറ്റ ശ്രമം

പത്ര ഫോട്ടോഗ്രാഫര്‍ക്ക്‌ നേരെ കെഎസ്‌ആര്‍ടിസി
ഡ്രൈവറുടെ കയ്യേറ്റ ശ്രമം
തൊടുപുഴ : പത്ര ഫോട്ടോഗ്രാഫര്‍ക്ക്‌ നേരെ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റത്തിന്‌ ശ്രമിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തിന്‌ പോകാനായി എത്തിയ കേരള കൗമുദി ഫോട്ടോഗ്രാഫര്‍ വിനയചന്ദ്രന്‌ നേരെ (ബാബു സൂര്യ) ഡിപ്പോയിലെ ഡ്രൈവര്‍ ബിനുവാണ്‌ പരസ്യമായി അധിക്ഷേപിക്കുകയും കയ്യേറ്റത്തിന്‌ മുതിര്‍ന്നത്‌. ഇത്‌ സംബന്ധിച്ച്‌ തൊടുപുഴ പൊലീസിനും, വകുപ്പ്‌ തലത്തിലും പരാതി നല്‍കിയിരിക്കുകയാണ്‌.
കഴിഞ്ഞ ദിവസം രണ്ടരയ്‌ക്ക്‌ തിരുവനന്തപുരം ബസ്‌ കാത്തിരുന്നപ്പോള്‍ മൂന്ന്‌ മണിക്കും ബസ്‌ എത്താത്തത്‌ സംബന്ധിച്ച്‌ സ്റ്റേഷന്‍ മാസ്റ്ററുമായി സംസാരിച്ചിരിക്കെ അനാവശ്യമായി ഈ ഡ്രൈവര്‍ ഇടപെടുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന്‌ കോട്ടയം ബസില്‍ യാത്ര ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ പിന്‍തുടര്‍ന്ന്‌ വന്ന്‌ തെറി വിളിക്കുകയും കയ്യേറ്റം ചെയ്യാന്‍ മുതിരുകയും ചെയ്‌തു.
ഡ്രൈവറായ ഇയാള്‍ ഡ്യൂട്ടിയിലിരിക്കെ മദ്യപിക്കാറുണ്ടെന്നും, മദ്യപിച്ചാണ്‌ സ്‌ത്രീ യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ അശ്ലീലവും അസഭ്യവും കലര്‍ ന്ന ഭാഷയിലാണ്‌ ഭീഷണിപ്പെടുത്തിയത്‌. ഇയാളുടെ ദുര്‍ ചെയ്‌തികള്‍ സംബന്ധിച്ച്‌ ഇതിന്‌ മുമ്പും പരാതികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും യൂണിയന്‍ തലത്തില്‍ ഇടപെട്ട്‌ പ്രശ്‌നങ്ങള്‍ ഒത്തു തീര്‍ക്കുകയാണ്‌ ചെയ്യാറുള്ളതെന്ന്‌ അറിയാന്‍ സാധിച്ചിട്ടുണ്ട്‌.
പരാതി സംബന്ധിച്ച്‌ തല്‍സമയം തന്നെ തൊടുപുഴ ഡിടിഒ യെ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ല. തുടര്‍ന്ന്‌ കെഎസ്‌ആര്‍ടിസി എം ഡിയ്‌ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരിക്കുകയാണ്‌ ബാബു. പ്രതിപക്ഷ സംഘടനയിലെ യൂണിയന്‍ അംഗമാണെങ്കിലും ഭരണകക്ഷിയുടെ തണലില്‍ ഇയാള്‍ ഏറെക്കാലമായി ഭരണം നടത്തുകയാണെന്ന്‌ മറ്റ്‌ ജീവനക്കാര്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top