×

അനൂപ് മേനോന്‍ നായകനാകുന്ന പുതിയ ചിത്രം എന്റെ മെഴുതിരി അത്താഴങ്ങളുടെ ആദ്യ പോസ്റ്റര്‍ പുറത്തെത്തി

നവാഗതനായ സൂരജ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിയ, പുതുമുഖ താരം ഹന്ന എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ ഒരു പാചകക്കാരന്റെ വേഷത്തിലാണ് അനൂപ് മേനോന്‍ എത്തുന്നത്. മെഴുകുതിരി നിര്‍മ്മാണം നടത്തുന്ന വ്യക്തിയായി മിയയും എത്തുന്നു. അനൂപ് മേനോനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാല്‍ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 999 എന്റര്‍ടെയ്ന്‍മെന്റ്സിന്റ ബാനറില്‍ നോബിള്‍ ജോസ് നിര്‍മ്മാണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ ഗാനങ്ങളൊരുക്കുന്നത് എം.ജയചന്ദ്രനും റഫീഖ് അഹമ്മദുമാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

Top