×

സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് ഇന്നു മുതല്‍ പഞ്ചിംഗ് നിര്‍ബന്ധം

തിരുവനന്തപുരം:ഇന്നുമുതല്‍ സെക്രട്ടേറിയേറ്റിലെ ജീവനക്കാര്‍ക്ക് പഞ്ചിംഗ് നിര്‍ബന്ധം.

വാട്ടര്‍ അതോറിട്ടിയിലും പുതുവര്‍ഷം മുതല്‍ പഞ്ചിംഗ് സംവിധാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ജീവനക്കാരുടെ സമയനിഷ്ഠ ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് ഒരു ഇടവേളയ്ക്കുശേഷം വീണ്ടും പഞ്ചിംഗ് നിര്‍ബന്ധമാക്കാന്‍ എതിര്‍പ്പുകള്‍ക്കിടയിലും സര്‍ക്കാര്‍ തീരുമാനമെടുത്തത്.

കൃത്യസമയം പാലിക്കാത്ത സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്ക് ഇനി ശമ്ബളവും ലീവും നഷ്ടമാകും. മൂന്നു ദിവസം വൈകിയെത്തിയാല്‍ ഒരുദിവസം ലീവായി രേഖപ്പെടുത്തും. ബയോ മെട്രിക് കാര്‍ഡ് മെഷിനില്‍ കാണിച്ച്‌ വിരലുപയോഗിച്ചാണ് പഞ്ച് ചെയ്യേണ്ടത്. ജോലി സമയത്തിനും ചെറിയ മാറ്റം ഉണ്ട്. രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെയാണ് ജോലി സമയം.

മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഒഴികെയുള്ള സ്ഥിരം ജീവനക്കാര്‍ക്ക് പഞ്ചിംഗ് ബാധകമാണ്. അതേസമയം, പഞ്ചിംഗ് സംവിധാനത്തോടുള്ള എതിര്‍പ്പുമായി ജീവനക്കാര്‍ രംഗത്തെത്തിക്കഴിഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top