×

സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ.

ന്യൂഡല്‍ഹി: യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലുമായി 12 ലക്ഷത്തോളം സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ആദ്യഘട്ടത്തില്‍ 11,000 ട്രെയിനുകളിലും 8500 റെയില്‍വേ സ്റ്റേഷനുകളിലുമായിരിക്കും ക്യാമറകള്‍ സ്ഥാപിക്കുക. ഇതിനായി 2018-19 വര്‍ഷത്തെ ബഡ്ജറ്റില്‍ 3000 കോടി രൂപ നീക്കി വയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

പുതിയ പദ്ധതിയുടെ അടിസ്ഥാനത്തില്‍ ഓരോ കോച്ചിലും എട്ട് ക്യാമറകള്‍ സ്ഥാപിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി. വാതിലുകളും സീറ്റുകള്‍ക്ക് മദ്ധ്യത്തിലുള്ള ഇടനാഴിയും അടക്കം നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും ക്യാമറകള്‍ സ്ഥാപിക്കുക. നിലവില്‍ രാജ്യത്തെ 395 റെയില്‍വേ സ്റ്റേഷനിലും 50 ട്രെയിനിലും മാത്രമാണ് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുള്ളൂ.

രാജധാനി, ശതാബ്ദി, തുരന്തോ എക്സ്പ്രസ് തുടങ്ങിയ പ്രീമിയര്‍ ട്രെയിന്‍ മുതല്‍ രാജ്യത്തെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളില്‍ വരെ രണ്ട് വര്‍ഷത്തിനുള്ളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ട്രെയിന്‍ പാളം തെറ്റിയ സംഭവങ്ങള്‍ ഏറെ ഉണ്ടായ സാഹചര്യത്തില്‍ ഇത്തരം അപകടം ഒഴിവാക്കുന്നതിനും സുരക്ഷ വര്‍ധിപ്പിക്കുന്നതിനും വന്‍തുക ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top