×

രാഷ്ട്രത്തിന്‍റെ പുരോഗതിക്കും, ഉന്നമനത്തിനും സ്ത്രീശാക്തീകരണം അനിവാര്യം ; നരേന്ദ്രമോദി

ന്യൂഡല്‍ഹി: രാഷ്ട്രത്തിന്‍റെ പുരോഗതിക്കും, ഉന്നമനത്തിനും സ്ത്രീശാക്തീകരണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീശാക്തീകരണം പ്രധാനമാണെന്നും പുരോഗതിക്ക് അതിരുകളില്ലെന്ന സന്ദേശമാണ് കല്‍പ്പനാചൗള ലോകത്തിന് നല്‍കിയതെന്നും റേഡിയോ സംഭാഷണപരിപാടിയായ മന്‍കീബാത്തിലൂടെ പ്രധാനമന്ത്രി പറഞ്ഞു.

സ്ത്രീകള്‍ എല്ലാ മേഖലയിലും ശക്തരാകുകയാണെന്നും, പോര്‍വിമാനങ്ങള്‍ നിയന്ത്രിക്കാന്‍ വരെ സ്ത്രീകള്‍ പരിശീലനം നേടികഴിഞ്ഞെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. കൂടാതെ പത്മാപുരസ്കാരം ലഭിച്ചവര്‍ക്ക് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. കഴിഞ്ഞ മൂന്നുവര്‍ഷമായി അര്‍ഹതപ്പെട്ടവരുടെ കൈകളിലേക്കാണ് പുരസ്കാരം എത്തിച്ചേരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top