×

രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ആം ആദ്​മി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ആം ആദ്​മി പ്രഖ്യാപിച്ചു. സഞ്​ജയ്​ സിങ്​, സുശീല്‍ ഗുപ്​ത, എന്‍.ഡി ഗുപ്​ത എന്നിവര്‍ ആം ആദ്​മിയെ പ്രതിനിധീകരിച്ച്‌​ രാജ്യസഭയിലെത്തും. ജനുവരി 16നാണ്​ രാജ്യസഭതെരഞ്ഞെടുപ്പ്​ നടക്കുന്നത്​. 70ത്​ അംഗ നിയമസഭയില്‍ 67 അംഗങ്ങളുടെ പിന്തുണ നിലവില്‍ ആം ആദ്​മിക്കുണ്ട്​.

​എ.എ.പിയുടെ രാഷ്​ട്രീയകാര്യ സമിതിയില്‍ അംഗമായ സഞ്​ജയ്​ ഗുപ്​ത പാര്‍ട്ടിയുടെ വക്​താവ്​ കൂടിയാണ്​. 2017ല്‍ പഞ്ചാബ്​ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ചുമതല വഹിച്ചിരുന്നത്​ സഞ്​ജയ്​ സിങാണ്​. കഴിഞ്ഞ 25വര്‍ഷമായി ഡല്‍ഹിയിലെ പഞ്ചാബി ബാഗ്​ ക്ലബ്​ ചെയര്‍മാനാണ്​ സുശീല്‍കുമാര്‍ ഗുപ്​ത. വ്യവസായി കൂടിയാണ്​ സുശീല്‍. ഡല്‍ഹിയിലെ ചാര്‍​േട്ടര്‍ഡ്​ അക്കൗണ്ടന്‍റായ എന്‍.ഡി ഗുപ്​ത നിരവധി ബിസിനസ്​ പുസ്​തകങ്ങളും എഴുതിയിട്ടുണ്ട്​.

നേരത്തെ ആര്‍.ബി.​െഎ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി രാജ്യസഭയിലെത്തുമെന്ന്​ വാര്‍ത്തകളുണ്ടായിരുന്നു. അശുതോഘോഷ്​ സ്ഥാനാര്‍ഥിയാവുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top