×

ബ്ലൂവെയിലിന് സമാനമായ മറ്റൊരു ഗെയിംകൂടി ‘ടൈഡ് പോട്ട് ചാലഞ്ച്’ ,പത്ത് കുട്ടികളുടെ ജീവനെടുത്തു എന്ന് റിപ്പോർട്ട്

അല്‍ബാനി: ബ്ലൂവെയില്‍ മരണ ഗെയിംമിന്റെ ഭീതി കെട്ടടങ്ങും മുന്‍പെ മറ്റൊരു ഗെയിം വ്യാപകമാകുകയാണ്. കൗമാരക്കാരായ കുട്ടികളെയാണ് ഗെയിം ലക്ഷ്യമിടുന്നത്. ‘ടൈഡ് പോട്ട് ചാലഞ്ച്’ എന്നറിയപ്പെടുന്ന പുതിയ ഗെയിം ഇതിനോടകം പത്ത് കുട്ടികളുടെ ജീവനെടുത്തുവെന്നാണ് ന്യൂയോര്‍ക്ക് ഡെയ്ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചൂടാക്കിയ സോപ്പ് പൊടി വായിലിട്ട് തുപ്പുകയും, ഉള്ളിലേക്ക് ഇറക്കുകയും ചെയ്യുന്നതാണ് ഗെയിം. കൗമാരക്കാരായ കുട്ടികള്‍ നിറമുള്ള സോപ്പുപൊടി വായിലിട്ട് പതപ്പിച്ച ശേഷം ദൃശ്യം വീഡിയോയില്‍ പകര്‍ത്തുകയും മറ്റുള്ളവരെ മത്സരത്തിനായി ചലഞ്ച് ചെയ്യുകയുമാണ് ഗെയിംമിന്റെ രീതി.

2015ല്‍ ആരംഭിച്ച ഗെയിം 2017ഓടെയാണ് വ്യാപകമായത്. സോപ്പ് പൊടി കഴിച്ച്‌ ആശുപത്രിയിലെത്തിയ നാല്‍പ്പതോളം കേസുകള്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top