×

ബിനോയ് കോടിയേരിയും ശ്രീജിത്തും ദുബായില്‍ എന്തു ബിസിനസാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണം ; ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍

കൊല്ലം: ബിനോയ് കോടിയേരിയും ശ്രീജിത്തും ദുബായില്‍ എന്തു ബിസിനസാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. കേസ് ഇല്ല എന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി ഇന്ത്യന്‍ കോണ്‍സുലേറ്റാണോ അപേക്ഷ നല്‍കിയതെന്ന് വ്യക്തമാക്കണം.

നിരപരാധിയായ ബിനോയ്ക്കെതിരേ അടിസ്ഥാന രഹിതമായ ആരോപണം മാത്രമാണ് നടത്തുന്നതെങ്കില്‍ അത് ബ്ലാക്ക് മെയിലിങ്ങാണ്. ഇത് സംബന്ധിച്ച്‌ നടപടികള്‍ സ്വീകരിക്കാന്‍ തയാറാണോയെന്ന് വ്യക്തമാക്കണമെന്നും ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു.

ബിനോയി ചെയ്യുന്ന ബിസിനസ് എന്താണെന്നോ എങ്ങനെയാണ് ഇത്രയും വലിയ തുക കടം വന്നതെന്നും യാതൊരു വിവരവും ആര്‍ക്കും അറിയില്ലെന്നും ഷിബു കുറ്റപ്പെടുത്തി.

സിപിഎം പോലെ ഒരു പാര്‍ട്ടിയെ വെല്ലുവിളിച്ചു കൊണ്ട് പണം തട്ടിയെടുക്കാനായി ഒരാള്‍ ബ്ലാക്ക് മെയില്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിനെതിരേ കേസെടുക്കാനും നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയാറാവണം.

ദുബായിയില്‍ യാതൊരു കേസുമില്ലാത്ത വ്യക്തിക്കെതിരേ ഒരു സംഘം ആളുകള്‍ ഗൂഢാലോചന നടത്തുകയും ഇതിന്റെ ഭാഗമായി ഒരു വിദേശി ഇന്ത്യയില്‍ എത്തി പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കുകയുമായിരുന്നു എന്നാണ് സിപിഎം വാദം.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top