×

പ്ലാസ്റ്റിക് ദേശീയ പതാകകൾ നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ.

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ രാജ്യത്ത് പ്ലാസ്റ്റിക് ദേശീയ പതാകകൾ നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

പ്ലാസ്റ്റിക് പതാകകൾ ഉപേക്ഷിക്കണമെന്നും ഫ്ലാഗ് കോഡ് കൃത്യമായി പാലിക്കണമെന്നുമാണ് നിർദേശം. ഇതുമായി ബന്ധപ്പെട്ട് കർശന നിർദേശങ്ങളാണ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുള്ളത്. രാജ്യത്തിന് പ്രതീക്ഷ‍കളും പ്രചോദനവുമേകുന്ന ദേശീയപതാകയ്ക്ക് അർഹിക്കുന്ന ബഹുമാനം നൽകിയേ തീരു എന്ന് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

1971ലെ നാഷണൽ ഓണർ ആക്ടിൽ ഫ്ലാഗ് കോഡ് സംബന്ധിച്ച് കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും രാജ്യത്തെ ജനനങ്ങൾ ഇത് പാലിക്കാൻ ബാധ്യസ്ഥരാണെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

2002ൽ പ്ലാസ്റ്റിക് പതാകകൾ നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയെങ്കിലും പിന്നീട് വീണ്ടും പ്ലാസ്റ്റിക് പതാകകൾ വിപണിയിൽ ഇടം പിടിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും കർശന നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top