×

പരസ്യചിത്രത്തില്‍ ഗാന്ധിജിയുടെ ചിത്രം ദുരുപയോഗിച്ചു;ഫഹദ് ഫാസിലിന്റെ പരസ്യ ചിത്രത്തിനെതിരെ പരാതി

മില്‍മയ്ക്ക് വേണ്ടി പാല്‍ കസ്റ്റഡിയില്‍ എന്ന പേരില്‍ ഫഹദ് ഫാസില്‍ അഭിനയിച്ച പരസ്യം വിവാദത്തിലേയ്ക്ക്. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷനാണ് പരസ്യത്തിനെതിരേ രംഗത്തുവന്നിരിക്കുന്നത്.
പരസ്യചിത്രത്തില്‍ ഗാന്ധിജിയുടെ ചിത്രം ദുരുപയോഗിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.

1950ലെ ചിഹ്ന നാമ ആക്‌ട് പ്രകാരം പരസ്യ ആവശ്യങ്ങള്‍ക്ക് ഗാന്ധിജിയുടെ ചിത്രം ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. പരസ്യത്തില്‍ പൊലീസ് സ്റ്റേഷനിലെ ഭിത്തിയില്‍ ഗാന്ധിജിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഈ നിയമത്തിന് എതിരാണെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി.

അടിയന്തിരമായി പരസ്യം പിന്‍വലിക്കുകയോ ഗാന്ധിജിയുടെ ചിത്രം ഉള്‍പ്പെടുത്തിയ ഭാഗം പരസ്യത്തില്‍ നിന്നും ഒഴിവാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് മില്‍മയ്ക്ക് കത്തയച്ചതായി ചെയര്‍മാന്‍ എബി ജെ ജോസ് അറിയിച്ചു.

മില്‍മ നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. ആഷിക് അബു സംവിധാനം ചെയ്ത് ഫഹദ് ഫാസിലും ദിലീഷ് പോത്തനും കഥാപാത്രങ്ങളായി എത്തിയ പരസ്യമാണ് ഇത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top