×

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയുള്ള കേസുകള്‍ കര്‍ണ്ണാടക സര്‍ക്കാര്‍ പിന്‍വലിക്കുന്നു

മംഗളൂരു: കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുന്നു. സാമുദായിക കലാപങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിക്കുന്നത്.

സംഘ്പരിവാര്‍ നല്‍കിയ പട്ടികയനുസരിച്ച്‌ ഓരോ സാഹചര്യങ്ങളില്‍ ചുമത്തിയ കേസുകളില്‍പ്പെട്ടവര്‍ ഏറെയും നിരപരാധികളാണെന്നാണ് സര്‍ക്കാര്‍ നിരീക്ഷണം. എന്നാല്‍ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാവുമെന്ന മുന്നറിയിപ്പോടെ ബി.ജെ.പി നേതാക്കള്‍ ഉയര്‍ത്തുന്ന ഭീഷണി കാരണം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് നീട്ടിക്കൊണ്ടുപോവുകയാണ്.

ഇതുമായി ബന്ധപ്പെട്ട് ജില്ലകളിലെ പൊലീസ് അധികാരികളില്‍ നിന്ന് എഐജിപി ശിവപ്രകാശ് ദേവരാജ് രേഖാമൂലം റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കത്തയച്ചു.

മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍, ഉടുപ്പി, കുടക്, തുമകൂര്‍, കോളാര്‍, രാമനഗര്‍, ചിക്കബല്ലപ്പൂര്‍, കെ.ജി.എഫ്, മൈസൂറു, ഹാസന്‍, ചാമരാജനഗര്‍, ബെലഗാവി, വിജയപുര, ധാര്‍വാഡ്, ഗഡഗ്, ഹാവേരി, കാര്‍വാര്‍, ചിക്മംഗളൂര്‍, ബല്ലാരി, കല്‍ബുര്‍ഗ്ഗി, ബിദര്‍, യഡ്ഗിര്‍ ജില്ല പൊലീസ് സൂപ്രണ്ടുമാര്‍ എന്നിവരില്‍ നിന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ മാസം 22നാണ് ആദ്യം കത്തയച്ചത്. പ്രതികരണമില്ലാത്തതിനാല്‍ ജനുവരി രണ്ട്, 19 തീയതികളില്‍ വീണ്ടും കത്തയച്ചിരുന്നു. എന്നാല്‍ ഇതിനോട് ആരും പ്രതികരിക്കാത്തതിനാല്‍ വ്യാഴാഴ്ച അന്ത്യശാസനോടെയുള്ള കത്താണ് ഡിജിപി ദേവരാജ് നീലമണി രാജുവിന് അയച്ചത്.

സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ‘ഹിന്ദുവിരുദ്ധ ന്യൂനപക്ഷ പ്രീണന’ നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണം ബിജെപി എംപിമാരും എംഎല്‍എമാരും കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരും നിരന്തരം ഉന്നയിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top