×

നീ തേടുന്ന സത്യം പുറത്ത് വരട്ടെ, നിനക്ക് നീതി ലഭിക്കട്ടെ- സമരത്തെ പിന്തുണച്ച്‌ പൃഥിരാജ്

തിരുവനന്തപുരം: അനുജന്റെ മരണത്തില്‍ നീതി തേടി സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി നടന്‍ പൃഥ്വിരാജ്. ശ്രീജിത്ത് ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നത് ആധുനിക കാലത്തെ മനുഷ്യത്വമാണെന്നും അര്‍ഹിക്കുന്ന നീതി കിട്ടട്ടെയെന്നും പൃഥ്വി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

നീ ഇത് ചെയ്യുന്നത് നിനക്ക് വേണ്ടിയും നിന്റെ കുടുംബത്തിന് വേണ്ടിയും സഹോദരന് വേണ്ടിയുമായിരിക്കാം. എന്നാല്‍ വരും തലമുറയുടെ പ്രതീക്ഷയാണ് നീ. നീ തേടുന്ന സത്യം പുറത്ത് വരട്ടെ, നിനക്ക് നീതി ലഭിക്കട്ടെ-പൃഥി കൂട്ടിച്ചേര്‍ത്തു. സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ശ്രീജിത്തിന്റെ ചിത്രം സഹിതമാണ് പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top