×

ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട്​ ദിലീപ്​ നല്‍കിയ ഹരജിയില്‍ പൊലീസ്​ എതിര്‍ സത്യവാങ്​മൂലം നല്‍കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൊലീസ്​ സമര്‍പ്പിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട്​ ദിലീപ്​ നല്‍കിയ ഹരജിയില്‍ പൊലീസ്​ എതിര്‍ സത്യവാങ്​മൂലം നല്‍കും. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളിലെ ചില സംഭാഷണങ്ങള്‍ ഉപയോഗിച്ച്‌​ നടിയെ അപമാനിക്കാനാണ്​ ദിലീപി​​െന്‍റ ശ്രമമെന്നും അതിന്​ അനുവദിക്കരുതെന്നുമാണ്​ പൊലീസി​​െന്‍റ നിലപാട്​. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന ഹരജിയിലെ ആരോപണത്തെയും പൊലീസ് എതിര്‍ത്തു.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മെമ്മറി കാര്‍ഡില്‍ നിന്ന്​ ലഭിച്ച സുപ്രധാന തെളിവാണ്​ നടി ആക്രമിക്കപ്പെടുന്നതി​​െന്‍റ ദൃശ്യങ്ങള്‍. എന്നാല്‍, ചട്ടപ്രകാരം ഈ തെളിവുകള്‍ തനിക്ക്​ ലഭിക്കേണ്ടതാണെന്നാണ്​ ദിലീപി​​െന്‍റ വാദം.

ദൃശ്യങ്ങളില്‍ നിന്നും ഒരു സ്ത്രീ ശബ്ദം എഡിറ്റ് ചെയ്ത് മാറ്റിയിട്ടുണ്ടെന്നും ഇവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഇടക്ക്​ കേള്‍ക്കാനാവുന്നു എന്നുമാണ് ദിലീപ് ഉന്നയിക്കുന്ന ആരോപണം. നേരത്തെ ദിലീപി​​െന്‍റ അഭിഭാഷകന്‍ മജിസ്ട്രേട്ടി​​െന്‍റ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. അതേസമയം, ദിലീപി​​െന്‍റ ഹരജിയില്‍ അങ്കമാലി മജിസ്​ട്രേറ്റ്​ കോടതിയില്‍ വാദം തുടരുകയാണ്​.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top