×

തോമസ് ചാണ്ടിയുടെ കേസ്: ജസ്റ്റിസ് കുര്യന്‍ ജോസഫ് പിന്മാറി

കായല്‍ കൈയേറ്റക്കേസില്‍ ഹൈക്കോടതി വിധിക്കെതിരേ മുന്‍മന്ത്രി തോമസ് ചാണ്ടി നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് പിന്മാറി. കേസില്‍ നിന്നും പിന്മാറുന്ന മൂന്നാമത്തെ സുപ്രീം കോടതി ജഡ്ജിയാണ് കുര്യന്‍ ജോസഫ്. കുര്യന്‍ ജോസഫ്, അമിതാവ് റോയ് എന്നിവരുടെ ബെഞ്ച് കേസ് കേള്‍ക്കാനിരിക്കുകയാണ് കുര്യന്‍ ജോസഫ് പിന്മാറുന്നത്.

തോമസ് ചാണ്ടി നേരെത്ത കായല്‍ കൈയേറ്റ വിഷയത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യപ്പെട്ടിരുന്നു. ഇതു ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയെ തോമസ് ചാണ്ടി സമീപിച്ചത്. ഈ കേസില്‍ ഹൈക്കോടതി നടത്തിയ പരമാര്‍ശമാണ് തോമസ് ചാണ്ടിക്കു മന്ത്രിസ്ഥാനം നഷ്ടമാകാന്‍ കാരണമായത്‌.

നേരത്തെ ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് അഭയ് മനോഹര്‍ സപ്രെ ഹര്‍ജി എന്നിവര്‍ പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയിരുന്നു.സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായാല്‍ മന്ത്രിസഭയില്‍ തിരിച്ചുവരുന്ന കാര്യം പരിഗണനയിലുണ്ടെന്ന് തോമസ് ചാണ്ടിയും എന്‍സിപിയും നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്ന എന്‍സിപി നേതാക്കളായ എകെ ശശീന്ദ്രന്‍, തോമസ് ചാണ്ടി എന്നിവരില്‍ ആരാണോ ആദ്യം കേസില്‍നിന്ന് ഒഴിവാകുന്നത് അവര്‍ക്കു മന്ത്രിസ്ഥാനം എന്നാണ് പാര്‍ട്ടി നയം. എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി കേസ് തീര്‍പ്പാക്കുന്നതിനുള്ള അപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top