×

ചില്ലറ ക്ഷാമം പരിഹരിക്കാന്‍ പുതിയ 200 രൂപ നോട്ടുകളും എടിഎമ്മുകളില്‍ ഉടന്‍ ലഭ്യമായി തുടങ്ങും

തിരുവനന്തപുരം :  200 രൂപ നോട്ടുകള്‍ കൂടി വയ്ക്കാവുന്ന തരത്തിലേയ്ക്ക് എടിഎമ്മുകള്‍ പുന:ക്രമീകരിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളിലും ഇത്തരത്തില്‍ മാറ്റം വരുത്താനായി 110 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. ഒരു എടിഎം പരിഷ്കരിക്കാന്‍ 5000 രൂപയോളമാണ് ചെലവ് കണക്കാക്കുന്നത്. നോട്ടു നിരോധനം ഒരു വര്‍ഷം പിന്നിടുമ്ബോഴും കുറഞ്ഞ മൂല്യത്തിലുള്ള നോട്ടുകള്‍ക്ക് ഇപ്പോഴും ക്ഷാമമാണ്. ഈ ബുദ്ധിമുട്ട് പുതിയ നോട്ടിന്റെ വരവോടെ ഏറെക്കുറെ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്.

നിലവില്‍ 2000, 500, 100 നോട്ടുകളാണ് എടിഎമ്മില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ചുരുക്കം ചില എടിഎമ്മുകളിലേ 100 രൂപ നോട്ട് ലഭ്യമാകുന്നുള്ളൂ. ആര്‍.ബി.ഐ പുതുതായി 200 രൂപ നോട്ട് ഇറക്കിയെങ്കിലും ബാങ്ക് കൗണ്ടറുകള്‍ വഴി മാത്രമാണ് അത് വിതരണം ചെയ്യുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top