×

ഒടിയന്റെ അവസാന ഷെഡ്യൂള്‍ ഫെബ്രുവരി 6 ന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ അവസാന ഷെഡ്യൂള്‍ ഫെബ്രുവരി 6 ന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. മോഹന്‍ലാലിന്റെയും മഞ്ജുവാര്യരുടെയും പ്രകാശ് രാജിന്റെയും ചെറുപ്പകാലമാണ് പ്രധാനമായും ഈ ഷെഡ്യൂളില്‍ ചിത്രീകരിയ്ക്കുക. ഫാന്‌റസി ത്രില്ലറായ ഒടിയനുവേണ്ടി മോഹന്‍ലാല്‍ ഭാരം കുറച്ച് ചെറുപ്പമായത് വലിയ വാര്‍ത്തയായിരുന്നു.

ഒടിയന്റെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തി വച്ച സാഹചര്യത്തില്‍ ജനുവരി 18ന് അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യും. മംഗോളിയയില്‍ വച്ചാണ് ഈ സിനിമയുടെ ചിത്രീകരണം.

നരേന്‍, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. അമ്പത് കോടി മുതല്‍മുടക്കില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം സംവിധായകന്‍ പ്രിയനന്ദനനും ഒടിയന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമയൊരുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പി കണ്ണന്‍കുട്ടിയുടെ നോവലിനെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top