×

ഉത്തര്‍പ്രദേശില്‍ കടുത്ത ശൈത്യം തുടരുന്നു. മരണ സഖ്യ 143 ആയി

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കടുത്ത ശൈത്യം തുടരുന്നു. മരണ സഖ്യ 143 ആയി. തണുപ്പ് കഠിനമായതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 40 ആളുകളാണ് മരിച്ചത്. ആറു വയസുകാരനായ സത്യം എന്ന കുട്ടി തണുത്ത് വിറച്ച്‌ സ്കൂളിലാണ് മരിച്ചത്.

കാണ്‍പൂര്‍, ഫത്തേപ്പൂര്‍, കണ്ണോജ്, പിലിഭിത്,മോറാദാബാദ്, റാംപൂര്‍, ഹമിപൂര്‍, ഗാസിപൂര്‍ എന്നിവടങ്ങളിലെല്ലാം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശൈത്യം കടുത്താല്‍ മരണ സംഖ്യം ഉയരും.

കടുത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് റോഡ് ഗതാഗതവും, റെയില്‍വെയും എല്ലാം തന്നെ തടസ്സപ്പെട്ടിരിക്കുകയാണ്. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഉണ്ടാകുന്ന റോഡ് അപകടങ്ങളിലും നിരവധിപ്പേരാണ് മരിച്ചത്.

സംസ്ഥാനത്തെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അടച്ചിട്ടിരിക്കുകയാണ്. തണുപ്പ് മൂലം 700 ഓളം തെരുവുനായകള്‍, പശുക്കള്‍ മറ്റ് വളര്‍ത്തു മൃഗങ്ങള്‍ എല്ലം തന്നെ ചത്തതായി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top