×

ഇനി അപ്ലിക്കേഷൻ വേണ്ട … യൂബര്‍, ഓല ബുക്ക് ചെയ്യാം

മേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്കോ ആസ്ഥാനമായ ബഹുരാഷ്ട്ര ഓണ്‍ലൈന്‍ നെറ്റ് വര്‍ക്ക് ടാക്സി കമ്ബനിയാണ് യൂബര്‍. അതു പോലെ മറ്റൊരു ഓണ്‍ലൈന്‍ ടാക്സിയാണ് ഓല. ഓണ്‍ലൈനിലൂടെ എപ്പോള്‍ വേണമെങ്കിലും യൂബര്‍, ഓല ക്യാബ് ബുക്ക് ചെയ്യാം.

യൂബര്‍, ഓല ബുക്ക് ചെയ്യാന്‍ പ്രത്യേകം ആപ്ലിക്കേഷനുകളുണ്ട്. എന്നാല്‍ ഈ ആപ്ലിക്കേഷനുകള്‍ ഇല്ലാതെ തന്നെ സേവനം ഉപയോഗിക്കാന്‍ സാധിക്കും. അതായത് ഡെസ്ക്ടോപ്പിലും മൊബൈലിലുമായി വെബ് ബ്രൗസര്‍ ഉപയോഗിച്ച്‌ രണ്ട് ക്യാബുകളും ബുക്ക് ചെയ്യാം.

വെബ് ബ്രൗസറില്‍ m.uber.com ലിങ്ക് ഉപയോഗിച്ച്‌ യൂബറിന്റെ മൊബൈല്‍ വെബ്സൈറ്റിലേക്ക് എത്താം. ശേഷം ലൊക്കേഷന്‍ സേവനങ്ങള്‍ ഉപയോഗിക്കുക അല്ലെങ്കില്‍ പിക്കപ്പ് അഡ്രസ് ഓപ്ഷനില്‍ ടൈപ്പ് ചെയ്ത് ലക്ഷ്യസ്ഥാനം, പിക്കപ്പ് വിലാസം എന്റര്‍ ചെയ്യുക, തുടര്‍ന്ന് ‘Continue’ എന്നതില്‍ ക്ലിക്ക് ചെയ്ത് അടുത്ത സ്ക്രീനില്‍ മൊബൈല്‍ നമ്ബര്‍ എന്റര്‍ ചെയ്യുക.

ആദ്യ തവണ ബുക്കിംഗ് സമയത്ത് OTP ലഭിക്കും. OTP സ്ഥിരീകരിച്ച ശേഷം ഡ്രൈവറിന്റെ കോണ്‍ടാക്‌ട് വിവരങ്ങള്‍ ലഭിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top