×

‘അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്’:വിനീത് ശ്രീനിവാസന്‍

നടനും സംവിധായകനുമായ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് പ്രചരിച്ച വാര്‍ത്തകള്‍ക്കെതിരെ മകനും നടനുമായ വിനീത് ശ്രീനിവാസന്‍. ”ബ്ലഡ് ഷുഗര്‍ ലെവലില്‍ ഉണ്ടായ വേരിയേഷന്‍ കാരണം അച്ഛനെ ഹോസ്പിറ്റലില്‍ കൊണ്ടുവന്നിരുന്നു. ഇന്നൊരു ദിവസം ഇവിടെ തുടര്‍ന്ന്, നാളെ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് ഡോക്ടര്‍ അറിയിച്ചിരിക്കുന്നത്. അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നു അപേക്ഷിക്കുന്നു.” എന്നാണ് വിനീത് തന്റെ ഫേയ്‌സ്ബുക്കില്‍ പ്രതികരിച്ചിരിക്കുന്നത്. നേരത്തെ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് സംബന്ധിച്ച് വിവിധതരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ വിനീത് രംഗത്തെത്തിയിരിക്കുന്നത്.

ശ്രീനിവാസന്‍ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്. ഇന്നലെ രാത്രിയിലാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ശ്രീനിവാസന്‍ ഇപ്പോള്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ്. 61 വയസുകാരനായ താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണ് മറ്റ് പ്രശ്നങ്ങളില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top