×

സൗ​ദി​യി​ല്‍ ടൂ​റി​സ്​​റ്റ്​ വി​സ വരുന്നു

റി​യാ​ദ്: സൗ​ദി​യി​ല്‍ ടൂ​റി​സ്​​റ്റ്​ വി​സ അ​നു​വ​ദി​ക്കാ​ന്‍ സൗ​ദി ടൂ​റി​സം അ​തോ​റി​റ്റി തീ​രു​മാ​നി​ച്ചു. തു​ട​ക്ക​ത്തി​ല്‍ 65 രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള മു​സ്​​ലിം സ​ഞ്ചാ​രി​ക​ള്‍​ക്കാ​ണ്​ വി​സ ല​ഭി​ക്കു​ക. രാ​ഷ്​​ട്ര​ങ്ങ​ളു​ടെ പ​ട്ടി​ക ഉ​ട​ന്‍ വ​ര്‍ധി​പ്പി​ക്കു​മെ​ന്ന് മ​ക്ക മേ​ഖ​ല​യി​ല്‍ ടൂ​റി​സം അ​തോ​റി​റ്റി സം​ഘ​ടി​പ്പി​ച്ച ശി​ല്‍​പ​ശാ​ല​യി​ല്‍ മേ​ഖ​ല ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ മു​ഹ​മ്മ​ദ് അ​ല്‍അം​രി പ​റ​ഞ്ഞു. സൗ​ദി ടൂ​റി​സം അ​തോ​റി​റ്റി മേ​ധാ​വി അ​മീ​ര്‍ സു​ല്‍ത്താ​ന്‍ ബി​ന്‍ സ​ല്‍മാ​​െന്‍റ അം​ഗീ​കാ​രം ഇ​തി​ന്​ ല​ഭി​ച്ചു​ക​ഴി​ഞ്ഞു. ടൂ​റി​സ്​​റ്റു​ക​ളെ സ്വീ​ക​രി​ക്കാ​ന്‍ പ്ര​ധാ​ന 13 സ​ന്ദ​ര്‍ശ​ന സ്ഥ​ല​ങ്ങ​ളും 10 മ്യൂ​സി​യ​ങ്ങ​ളും സ​ജ്ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉം​റ തീ​ര്‍ഥാ​ട​ക​ര്‍ക്ക് നി​ല​വി​ല്‍ അ​നു​വ​ദി​ച്ച മ​ക്ക, മ​ദീ​ന, ജി​ദ്ദ ന​ഗ​ര​ങ്ങ​ള്‍ക്ക് പു​റ​മെ രാ​ജ്യ​ത്തെ ഇ​ത​ര ന​ഗ​ര​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍കു​ന്ന ഉം​റ പാ​ക്കേ​ജ് ടൂ​റി​സ്​​റ്റ്​ വി​സ​യാ​ണ് ഇ​തി​ല്‍ പ്ര​മു​ഖം. മു​സ്​​ലിം​ക​ള്‍ക്കു​ള്ള ബി​സി​ന​സ് വി​സി​റ്റ് വി​സ, മു​സ്​​ലിം രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള സ​ര്‍ക്കാ​ര്‍ അ​തി​ഥി​ക​ള്‍, ട്രാ​ന്‍സി​റ്റ് വി​സ എ​ന്നി​വ​യാ​ണ് നി​ല​വി​ല്‍ അ​നു​വ​ദി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ടൂ​റി​സ്​​റ്റു​ക​ള്‍ക്ക് സ്വ​ന്തം രാ​ജ്യ​ത്തു​വെ​ച്ചു​ത​ന്നെ സ​ന്ദ​ര്‍ശ​ന സ്ഥ​ല​ങ്ങ​ള്‍ തീ​രു​മാ​നി​ക്കാ​നാ​വു​മെ​ന്ന് ടൂ​റി​സം വ​കു​പ്പി​ലെ ഖാ​ലി​ദ് താ​ഹി​ര്‍ പ​റ​ഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top