×

ബജറ്റ്:​ ജനപ്രിയമാകുമെന്ന പ്രതീക്ഷവേണ്ടെന്ന്​ പ്രധാനമ​ന്ത്രി നരേന്ദ്ര മോദി.

ന്യൂഡല്‍ഹി: ഇൗ വര്‍ഷത്തെ ബജറ്റ്​ ജനപ്രിയമാകുമെന്ന പ്രതീക്ഷവേണ്ടെന്ന്​ പ്രധാനമ​ന്ത്രി നരേന്ദ്ര മോദി. ടൈംസ്​ നൗ ചാനലിന്​ നല്‍കിയ അഭിമുഖത്തിലാണ്​ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്​. സര്‍ക്കാറില്‍നിന്ന​്​ സൗജന്യവും ഒൗദാര്യങ്ങളുമാണ്​ ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നത്​ ഒരു മിഥ്യയാണെന്ന്​ പറഞ്ഞ അദ്ദേഹം നോട്ട്​ നിരോധനം വന്‍ വിജയമായിരുന്നുവെന്നും അവകാശപ്പെട്ടു.

ഇന്ത്യയെ സാമ്ബത്തികമായി ശക്​തിപ്പെടുത്തും. അതിനായി പരിഷ്​കരണപാതയില്‍ തുടരും. ഇൗ സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കുന്നതില്‍ പിന്നാക്കമാണെന്നത്​ നുണപ്രചാരണമാണ്​. കര്‍ഷകര്‍ ​പ്രതിസന്ധി നേരിടുന്നുണ്ട്​. അവരുടെ വിഷയങ്ങള്‍ പരിഹരിക്കേണ്ടത്​ കേന്ദ്ര, സംസ്​ഥാന സര്‍ക്കാറുകളുടെ ഉത്തരവാദിത്തമാണ്- മോദി പറഞ്ഞു.

ഫെബ്രുവരി ഒന്നിന്​ അവതരിപ്പിക്കുന്ന ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഒഴിവാക്കുമോ എന്ന ചോദ്യത്തിന്​, രാജ്യം വളര്‍ന്ന്​ ശക്​തമാവുക​യാണോ വേണ്ടത്​ അതല്ല കോണ്‍ഗ്രസ്​ സംസ്​കാരം തുടരുകയാണോ വേണ്ടതെന്ന തീരുമാനമാണ്​ ഇപ്പോഴ​ുണ്ടാവേണ്ടതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top