×

‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’ ,’മറ്റേര്‍ണിറ്റി ബനഫിറ്റ്’ പദ്ധതി ഫെബ്രുവരി മുതല്‍ നടപ്പാക്കും

ന്യൂഡല്‍ഹി: കഴിഞ്ഞ പുതുവത്സര തലേന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായുള്ള ‘മറ്റേര്‍ണിറ്റി ബനഫിറ്റ്’ പദ്ധതി ഫെബ്രുവരി മുതല്‍ രാജ്യ വ്യാപകമായി നടപ്പാക്കുമെന്ന് റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്ക് ആദ്യ പ്രസവത്തിന് ശേഷം 6000 രൂപ ധനസഹായം നല്‍കുന്ന പദ്ധതിയാണിത്. ‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’ എന്നാണ് പദ്ധതിയുടെ പേര്.

ഇപ്പോള്‍ 53 ജില്ലകളില്‍ പൈലറ്റ് പ്രോജക്ടായി നടപ്പാക്കുന്ന പദ്ധതി ഫെബ്രുവരിയില്‍ രാജ്യം മുഴുവന്‍ റോള്‍ ഔട്ട് ചെയ്യാനാണ് പരിപാടി. ഇതിനകം 10000 പേര്‍ക്ക് സഹായം ലഭ്യമായെന്ന് വിമന്‍ ആന്‍ഡ് ചൈല്‍ഡ് ഡവലപ്മെന്റ് വകുപ്പ് സെക്രട്ടറി ആര്‍കെ ശ്രീവാസ്തവ പറഞ്ഞു. 51.6 ലക്ഷം ഗര്‍ഭിണികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മെയിലാണ് കേന്ദ്ര മന്ത്രിസഭ ഇതിന് അംഗീകാരം നല്‍കിയത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top