×

കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് പുറത്തിറക്കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍

ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ലാപ്പ്‌ടോപ്പ് നിര്‍മാണത്തിനായി മുന്നിട്ടിറങ്ങുന്നത്. കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ സാങ്കേതികരംഗത്തെ പ്രമുഖ കമ്പനിയായ ഇന്റലുമായി ചേര്‍ന്നാണ് സംസ്ഥാനം പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ മേല്‍നോട്ടം ഹാര്‍ഡ്വെയര്‍ മിഷന്‍ നിര്‍വഹിക്കണം. പദ്ധതി സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ഹാര്‍ഡ് വെയര്‍ മിഷന്‍ മന്ത്രിസഭയ്ക്ക് നല്‍കിയിട്ടുണ്ട്.

90 ദിവസത്തിനകം ആദ്യഘട്ടരൂപമാകുമെന്ന് ഐടി സെക്രട്ടറി എം ശിവശങ്കര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ലാപ്‌ടോപ്, ഡെസ്‌ക്ടോപ് എന്നിവ പൂര്‍ണമായി ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികളില്ല. ചൈന, തായ്വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഉപകരണങ്ങള്‍ കൊണ്ടുവന്നശേഷം തദ്ദേശീയമായി രൂപകല്‍പ്പന ചെയ്യുകയാണ് പതിവ്. ഇതില്‍നിന്ന് വ്യത്യസ്തമായാണ് കേരളത്തിന്റെ സ്വന്തം കംപ്യൂട്ടര്‍ എന്ന ആശയം. ഇതിനോട് ഇന്റല്‍ കോര്‍പറേഷന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതോടെയാണ് പദ്ധതി യാഥാര്‍ഥ്യത്തിലേക്ക് നീങ്ങുന്നത്്.

ഇന്ത്യയില്‍ ഉല്‍പ്പാദനമില്ലാത്ത ചിപ്പ്, മെമ്മറി തുടങ്ങിയവ ഇന്റലില്‍നിന്ന് വാങ്ങും. 40 ശതമാനത്തോളം ഘടകങ്ങളും കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കും. ഇതിനായി സംസ്ഥാനത്തെ ഹാര്‍ഡ്വെയര്‍ ഉല്‍പ്പാദകരായ കമ്പനികളെ ചേര്‍ത്തുകൊണ്ട് കണ്‍സോര്‍ഷ്യം രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ബാക്കി ഉപകരണങ്ങള്‍ മറ്റുരാജ്യങ്ങളില്‍നിന്ന് കൊണ്ടുവന്ന് സംയോജിപ്പിക്കാനാണ് പദ്ധതി. കേരള ബ്രാന്‍ഡ് ലാപ്‌ടോപ്പുകളുടെ വിപണിസാധ്യതകൂടി പരിഗണിച്ചശേഷം പൂര്‍ണമായും സംസ്ഥാനത്തുതന്നെ ഉല്‍പ്പാദിപ്പിക്കാനാണ് ശ്രമം.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top