×

എല്ലാ വാഹനങ്ങളും നിരത്തില്‍ ഇറങ്ങാതെ പണിമുടക്കുമ്പോള്‍ കൊച്ചി മെട്രോ പതിവുപോലെ സര്‍വീസ് നടത്തും

ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് നടക്കുന്ന വാഹനപണിമുടക്കില്‍ കൊച്ചിക്കാരെ രക്ഷിക്കാന്‍ കൊച്ചി മെട്രോ. കെ.എസ്.ആര്‍.ടി.സി അടക്കമുള്ള എല്ലാ വാഹനങ്ങളും നിരത്തില്‍ ഇറങ്ങാതെ പണിമുടക്കുമ്പോള്‍ കൊച്ചി മെട്രോ പതിവുപോലെ സര്‍വീസ് നടത്തും.

പണിമുടക്കില്‍ സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, യു.ടി.യു,സി, എച്ച്.എം.എസ്, എസ്.ടി.യു, ജനതാ ട്രേഡ് യൂണിയന്‍, ടി.യു.സി.ഐ, കെ.ടി.യു.സി എന്നീ ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ബസ്, ലോറി, ടാങ്കര്‍, ഡ്രൈവിംഗ് സ്‌ക്കൂള്‍, വര്‍ക്ക് ഷോപ്പ്, സ്‌പെയര്‍ പാര്‍ട്ട്‌സ് ഡീലേഴ്‌സ് തുടങ്ങിയ മേഖലകളിലെ തൊഴിലുടമാ സംഘടനകളും പങ്കുചേരുന്നുണ്ട്. ഓട്ടോറിക്ഷാ, ടാക്‌സി, സ്വകാര്യബസ്, ലോറി , ടാങ്കര്‍ ലോറി സര്‍വ്വീസുകള്‍ക്കൊപ്പം കെ.എസ്.ആര്‍.ടി.സി ബസുകളും നിരത്തിലിറങ്ങില്ല. പാല്‍, പത്രം ആംബുലന്‍സ് ആശുപത്രി തുടങ്ങിയ അത്യാവശ്യ സര്‍വ്വീസുകളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പണിമുടക്ക് ഒഴിവാക്കുന്നതിന് കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. എന്നാല്‍, വ്യക്തമായ കാരണങ്ങളില്ലാതെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് അവധി നല്‍കരുതെന്നും പൊലീസ് സംരക്ഷണത്തോടെ പരമാവധി സര്‍വീസുകള്‍ നടത്തണമെന്നും എം.ഡി ഉത്തരവിട്ടിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top